5 വിക്കറ്റുകള്‍; റാഞ്ചിയില്‍ അശ്വിന്‍ കറക്കി വീഴ്ത്തിയ റെക്കോര്‍ഡുകള്‍

അതിവേഗം 350 വിക്കറ്റുകള്‍

രോഹിതിനൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അശ്വിന്‍പിടിഐ
Last Updated :25 February 2024, 5:23 pm IST
Edited by :renjith.k

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ആര്‍ അശ്വിന്‍. ഏറ്റവും വേഗതയില്‍ 350 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളര്‍, ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍, അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പവും അശ്വിന്‍ എത്തി. ആദ്യ രണ്ട് റെക്കോര്‍ഡിലും പിന്നിലാക്കിയതും കുംബ്ലെയെ തന്നെ.

ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഏറെ നാളായി ഇതിഹാസ താരം അനില്‍ കുംബ്ലെ സ്വന്തമാക്കി വച്ച റെക്കോര്‍ഡാണിത്. ഇന്ത്യന്‍ മണ്ണില്‍ കുംബ്ലെ 63 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 350 ടെസ്റ്റ് വിക്കറ്റുകള്‍. അശ്വിന്‍ 59 ടെസ്റ്റുകള്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ച് വീഴ്ത്തിയത് 354 വിക്കറ്റുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിവേഗം 350 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് മറ്റൊന്നു. 59ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്താന്‍ താരത്തിനായി. കുംബ്ലെ 63 ടെസ്റ്റുകളില്‍ നിന്നാണ് 350ല്‍ എത്തിയത്.

അഞ്ച് വിക്കറ്റ് നേട്ടം 35ാം തവണ സ്വന്തമാക്കിയാണ് റാഞ്ചിയില്‍ അശ്വിന്‍ തിളങ്ങിയത്. കുംബ്ലെയും ഇത്രയും തവണ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അടുത്ത ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ അശ്വിന് റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റാനും അവസരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now