
News Now
ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്' നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

മുംബൈ : മല്സരങ്ങള് സ്പോര്ട്സ്മാന് ഷിപ്പിനും അപ്പുറം വ്യക്തിപരമായ ആക്രമണത്തിലേക്കു വരെ പോകുന്ന നിരവധി സംഭവങ്ങള് സമീപകാലത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളിക്കിടയിലെ പ്രശ്നങ്ങള് ടീമുകള് തമ്മിലുള്ള സംഘര്ഷങ്ങളായി മാറുന്നതും നിരവധി കേട്ടിട്ടുണ്ട്.
എന്നാല് ടെസ്റ്റ് മല്സരശേഷം ഇന്ത്യന് താരം അശ്വിന് പുറത്തുവിട്ട അപൂര്വ ചിത്രം സ്പോര്ട്സ്മാന്ഷിപ്പിന്റെ അപൂര്വ വിരുന്നായി വിശേഷിപ്പിക്കപ്പെടുകയാണ്. മല്സരശേഷം ഇന്ത്യയുടേയും ന്യൂസിലാന്ഡിന്റേയും താരങ്ങള് നില്ക്കുന്ന ചിത്രമാണ് അശ്വിന് ട്വീറ്റ് ചെയ്തത്.
നാലു താരങ്ങള് അവരവരുടെ ജഴ്സിയുമിട്ട് നിന്നപ്പോള് രണ്ട് ഇന്ത്യന് ക്രിക്കറ്റ് താരങ്ങളുടെ പേരാണ് തെളിഞ്ഞത്. ഇന്ത്യന് താരം അക്സര് പട്ടേല്, കിവീസ് താരങ്ങളായ അജാസ് പട്ടേല്, രവീന്ദ്ര രചിന്, ഇന്ത്യന് ഓള്റൗണ്ടര് രവീന്ദ്ര ജഡേജ എന്നിവരുടേതാണ് ചിത്രങ്ങള്.
A series win over the world champs ! Feels great to win a test at the Wankhede always. A fab innings by @mayankcricket and great bowling performance by @AjazP . A special thanks to the @NorthStandGang for their support through the game pic.twitter.com/NbgJZUnwHz
â Ashwin (@ashwinravi99) December 6, 2021
അശ്വിന് ട്വീറ്റു ചെയ്ത ചിത്രം ക്രിക്കറ്റ് പ്രേമികള് ഏറ്റെടുത്തു. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില് വൈറലായത്. 'പിക്ചര് പെര്ഫെക്ട്' എന്ന തലവാചകത്തോടെ ഐസിസിയും ഈ ചിത്രം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Picture perfect
â ICC (@ICC) December 6, 2021
@ashwinravi99 pic.twitter.com/av8LZdSAcZ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


