
റണ്‍സെടുക്കും മുന്‍പ് 2 പേര് വീണു; 5ന് 53ലേക്ക് കൂപ്പുകുത്തി; ഒടുവില്‍ ബംഗ്ലാദേശ് 139ല്‍
ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്ക് 140 റണ്‍സ് വിജയ ലക്ഷ്യം

അബുദാബി: വന്‍ ബാറ്റിങ് തകര്‍ച്ച അതിജീവിച്ച് പൊരുതി നോക്കാവുന്ന സ്കോര്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ച് ബംഗ്ലാദേശ്. ഏഷ്യാ കപ്പില്‍ ഇന്നത്തെ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 140 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.
ടോസ് നേടി ലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ പിന്നീട് ആറാം വിക്കറ്റില്‍ അപരാജിതരായി പൊരുതിയ ജാകര്‍ അലി, ഷമിം ഹുസൈന് എന്നിവരുടെ ബാറ്റിങാണ് അവരുടെ സ്കോര്‍ 139ല്‍ എത്തിച്ചത്.
WHAT TO READ NEXT

ഗണ്ണേഴ്സിന്റെ ഫോറസ്റ്റ് വേട്ട! തകര്‍ത്തത് 3 ഗോളുകള്‍ക്ക്
ജാകര്‍ അലി 34 പന്തില്‍ 41 റണ്‍സുമായും ഷമിം 34 പന്തില്‍ 42 റണ്‍സുമായും ക്രീസില്‍ നിന്നു. മൂന്നാമായി എത്തിയ ക്യാപ്റ്റന്‍ ലിറ്റന്‍ ദാസാണ് തിളങ്ങിയ മറ്റൊരാള്‍. താരം 28 റണ്‍സ് കണ്ടെത്തി. ആറാം വിക്കറ്റില്‍ 86 റണ്‍സ് ബംഗ്ലാദേശ് ചേര്‍ത്തു. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിനു പുറത്തായപ്പോള്‍ ബംഗ്ലാദേശിനു റണ്‍സെടുക്കും മുന്‍പ് തന്നെ രണ്ട് വിക്കറ്റുകള്‍ ബലി കഴിക്കേണ്ടി വന്നു.
ലങ്കന്‍ നിരയില്‍ വാനിന്ദു ഹസരംഗ ബൗളിങില്‍ തിളങ്ങി. താരം 2 വിക്കറ്റെടുത്തു. നുവാന്‍ തുഷാര, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
WHAT TO READ NEXT

എത്തിഹാദിൽ 'സൂപ്പർ സൺഡേ'; മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Asia Cup 2025: Jaker Ali and Shamim Hossain helped Bangladesh post a respectable total of 139/5 in their allotted 20 overs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


