
ഏഷ്യയുടെ വേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു
ഇന്ത്യയുടെ പി ടി ഉഷയ്ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു
മനില: ഏഷ്യയുടെ ട്രാക്കിലെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. നാല് വര്‍ഷം കാന്‍സറിനോട് പൊരുതിയാണ് ഡി വേഗ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.
ഒരുകാലത്ത് ഏഷ്യയിലെ വേഗമേറിയ വനിതാ താരമായിരുന്നു ഡി വേഗ. ഇന്ത്യയുടെ പി ടി ഉഷയ്ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ 100 മീറ്ററില്‍ 1982ലും 86ലും മെഡല്‍. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയും ഡി വേഗയും നേര്‍ക്കുനേര്‍ എത്തി. ഉഷയെ പിന്തള്ളി ഡി വേഗ സ്വര്‍ണം അണിഞ്ഞു.
1987ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വീണ്ടും പി ടി ഉഷ, ഡി വേഗ പോര് എത്തി. ഇവിടെ അര സെക്കന്‍ഡ് മാത്രം വ്യത്യാസത്തിലാണ് ഉഷയെ രണ്ടാമതാക്കി ഡി വേഗ സ്വര്‍ണം നേടിയത്.9 വട്ടമാണ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ ഡി വേഗ സ്വര്‍ണം നേടിയത്.
In honor of the great Lydia De Vega, relieve her winning run against her rival PT Usha of India.
â Jowana Bueser (@jowanabueser) August 10, 2022
Rest in peace, Lydia De Vega. pic.twitter.com/h9HgLvhxaw
1994ലാണ് ഇതിഹാസ താരം ട്രാക്കിനോട് വിടപറയുന്നത്. 2018ല്‍ കാന്‍സര്‍ ബാധിച്ചതോടെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ വിധേയമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


