
'അസം ഇന്ത്യയിലെ സംസ്ഥാനമാണ്'; റിയാലിറ്റി ഷോയിലെ വംശിയ പരാമര്‍ശത്തിന് എതിരെ റിയാന്‍ പരാഗ്
അസമും ഇന്ത്യയിലെ സംസ്ഥാനം ആണെന്ന് രാജസ്ഥാന് റോയല്‍സ് താരം റിയാന്‍ പരാഗ് ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അസമില്‍ നിന്ന് വന്ന പെണ്‍കുട്ടിയെ ചൈനീസ് എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം റിയാന്‍ പരാഗിന്റെ പ്രതികരണം. അസമും ഇന്ത്യയിലെ സംസ്ഥാനം ആണെന്ന് രാജസ്ഥാന് റോയല്‍സ് താരം റിയാന്‍ പരാഗ് ട്വിറ്ററില്‍ കുറിച്ചു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയാണ് അസമും. ഈ മനുഷ്യനോട് വിദ്വേഷമൊന്നുമില്ല. എന്നാല്‍ ഇത്തരണം താരതമ്യങ്ങള്‍ അവസാനിപ്പിക്കണം, റിയാന്‍ പരാഗിന്റെ ട്വിറ്റില്‍ പറയുന്നു. അസമില്‍ നിന്ന് വന്ന പെണ്‍കുട്ടിയെ ചൈനീസ് എന്ന് വിശേഷിപ്പിക്കുന്ന വീഡിയോയും റിയാന്‍ പങ്കുവെച്ചു.
Assam is very much in India as any other state. No hate to this man but these comparisons need to stop. Jai Hind. Joi Axom. https://t.co/pbgZRp2kCb
â Riyan Parag (@ParagRiyan) November 15, 2021
ഷോയിലെ അവതാരകനായ രാഘവ് ജുയാല്‍ ആണ് പെണ്‍കുട്ടിയെ ഇത്തരത്തില്‍ താരതമ്യപ്പെടുത്തുന്നത്. ചൈനീസ് ഗേള്‍ എന്നാണ് അസമില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ അവതാരകന് പരിചയപ്പെടുത്തുന്നത്. ചൈനീസ് വിഭവങ്ങളായ മോമൊ, ചൗമീന്‍ എന്നിവയെ കുറിച്ചും അവതാരകന് പറയുന്നു.
അവളുടെ ചൈനീസ് നമുക്ക് മനസിലാക്കാന്‍ സാധിക്കില്ലെങ്കിലും അവളുടെ ഡാന്‍സ് എല്ലാവര്ക്കും മനസിലാവും എന്നും രാഘവ് പറയുന്നു. അവതാരകന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് അവതാരകന് രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
