താരത്തെ തല്ലി, കോച്ചിന്റെ പണി പോകും! ഹതുരസിംഗയ്ക്ക് എതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ആദ്യ നടപടി 48 മണിക്കൂര്‍ സസ്‌പെന്‍ഷന്‍. ഫില്‍ സിമ്മണ്‍സ് പുതിയ കോച്ച്

Chandika Hathurusingha Suspended
ചന്ദ്രിക ഹതുരസിംഗSource by : എക്സ്
Last Updated :15 October 2024, 8:51 pm IST

ധാക്ക: പരിശീലകന്‍ ചന്ദ്രിക ഹതുരസിംഗയെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. അതിനു ശേഷം പുറത്താക്കും. കാരണം കാണിക്കല്‍ നോട്ടീസും ബോര്‍ഡ് പരിശീലകന് നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശ് താരങ്ങളില്‍ ഒരാളെ ഹതുരസിംഗ ആക്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്തി ബോര്‍ഡ് നടപടിയെടുത്തത്. കഴിഞ്ഞ വര്‍ഷം അരങ്ങേരിയ ഏകദിന ലോകകപ്പിനിടെ പരിശീലകന്‍ തന്നെ തല്ലിയതായി ഒരു ബംഗ്ലാദേശ് താരം പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ബോര്‍ഡ് സമഗ്രമായ അന്വേഷണവും നടത്തി. പിന്നാലെയാണ് നടപടി.

മുന്‍ വിന്‍ഡീസ് താരവും പരിശീലകനുമായ ഫില്‍ സിമ്മണ്‍സിനെ ബോര്‍ഡ് താത്കാലിക പരിശീലകനായി നിയമിച്ചു. 2025 ലെ ചാംപ്യന്‍സ് ട്രോഫി വരെയാണ് അദ്ദേഹത്തിന്റെ കരാര്‍.

മുന്‍ ശ്രീലങ്കന്‍ താരമായിരുന്ന ഹതുരസിംഗ ഇതു രണ്ടാം തവണയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിശീലകനാകുന്നത്. രണ്ട് തവണയും സമ്മിശ്ര ഫലങ്ങളായിരുന്നു.

പാകിസ്ഥാനെതിരെ ഈയടുത്ത് അവര്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി നേട്ടം കൊയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ്, ടി20 പരമ്പരകള്‍ അവര്‍ സമ്പൂര്‍ണ തോല്‍വിയോടെ അടിയറവ് പറഞ്ഞിരുന്നു. പിന്നാലെയാണ് കോച്ചിന് പുറത്തേക്കുള്ള വാതില്‍ തുറന്നത് എന്നതും ശ്രദ്ധേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now