എടികെ മോഹന്‍ ബഗാന്‍ താരത്തിന് കോവിഡ്; ഇന്നത്തെ ഐഎസ്എല്‍ മത്സരം മാറ്റി

എടികെ മോഹന്‍ ബഗാന്‍ താരത്തിന് കോവിഡ്; ഇന്നത്തെ ഐഎസ്എല്‍ മത്സരം മാറ്റി

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരം മാറ്റിവച്ചു. ഇന്ന് 7.30 നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍- ഒഡിഷ എഫ്‌സി പോരാട്ടമാണ് മാറ്റിയത്. മോഹന്‍ ബഗാന്‍ ടീമിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മത്സരം മാറ്റി വയ്ക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

പോസിറ്റീവ് ആയ താരത്തിന്റെ പേരു വ്യക്തമാക്കിയിട്ടില്ല. താരം ഇപ്പോള്‍ ഐസൊലേഷനില്‍ ആണ്. മറ്റു താരങ്ങളും ഒഫീഷ്യല്‍സും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഈ മത്സരം പിന്നീട് നടത്തുമെന്ന്  ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. 

നിലവില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഗോവയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് പോരാട്ടത്തില്‍. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഗോവ- ചെന്നൈയിന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. 

ഐഎസ്എല്ലിന് പിന്നാലെ ആരംഭിച്ച ഐ ലീഗ് നിലവില്‍ മൂന്ന് ആഴ്ചയിലേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now