നാണംകെട്ട തോല്‍വി; പക്ഷേ, രണ്ടാം ടെസ്റ്റിലും ഓസീസ് ടീം മാറില്ല

ഒന്നാം ടെസ്റ്റിനായി പ്രഖ്യാപിച്ച 13 അംഗ സംഘത്തെ നിലനിര്‍ത്തി

Australia to retain 13-member squad
ഓസ്ട്രേലിയ ടീം Source by : പിടിഐ
Last Updated :26 November 2024, 3:22 pm IST

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റമില്ല. ഒന്നാം ടെസ്റ്റിനായി പ്രഖ്യാപിച്ച 13 അംഗ സംഘത്തെ ടീം നിലനിര്‍ത്തി.

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 295 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പെര്‍ത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റ് മത്സരം തോറ്റുവെന്ന നാണക്കേടും പേറിയാണ് അവര്‍ കളം വിട്ടത്.

അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് പോരാട്ടം. ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് പോരാട്ടം.

ഒന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടായിട്ടും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാതെ പോയ രണ്ട് താരങ്ങള്‍ ജോഷ് ഇംഗ്ലിസും പേസര്‍ സ്‌കോട്ട് ബോളണ്ടുമാണ്. പെര്‍ത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റം വന്നാല്‍ ഇരുവര്‍ക്കും ഒരുപക്ഷേ അവസരം കിട്ടിയേക്കും.

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നതാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now