
News Now
അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

പല്ലക്കീല്: സിംബാബ്വെക്ക് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് സൂപ്പര് 8 മോഹങ്ങള് ത്രിശങ്കുവിലായി. ശ്രീലങ്കക്കെതിരെ ജയം അനിവാര്യമായിരുന്നു ഓസീസിന്. എന്നാല് കാര്യങ്ങള് അവരുടെ വഴിക്കു നിന്നില്ല.
ബി ഗ്രൂപ്പില് നിന്നു ശ്രീലങ്ക സൂപ്പര് 8ല് എത്തിക്കഴിഞ്ഞു. ഇനിയുള്ള സ്ഥാനത്തേക്ക് സിംബാബ്വെയും ഓസ്ട്രേലിയയുമാണ് മത്സര രംഗത്തുള്ളത്. സിംബാബ്വെയ്ക്ക് രണ്ട് കളികളും ഓസ്ട്രേലിയക്ക് ഒരു കളിയുമാണ് ബാക്കിയുള്ളത്.
സിംബാബ്വെ ഇന്ന് അയര്ലന്ഡുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിച്ചാല് സിംബാബ്വെ അടുത്ത ഘട്ടത്തിലേക്ക് കയറും. സിംബാബ്വെ ഇന്ന് തോറ്റാല് ഓസീസിനു നേരിയ പ്രതീക്ഷ ബാക്കിയുണ്ടാകും. സിംബാബ്വെ ഇന്ന് അയര്ലന്ഡിനേയും ഈ മാസം 19ന് ശ്രീലങ്കയേയുമാണ് നേരിടേണ്ടത്.
സിംബാബ്വെ ഇന്ന് അയര്ലന്ഡിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റാല് സിംബാബ്വെ, അയര്ലന്ഡ് ടീമുകള്ക്കും രണ്ട് ജയമായിരിക്കും. അപ്പോള് നെറ്റ് റണ്റേറ്റായിരിക്കും ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്ണയിക്കുക.
മുകളില് പറഞ്ഞ രീതിയില് സിംബാബ്വെ ഇനിയുള്ള രണ്ട് മത്സരങ്ങളും തോറ്റാല് ഓസ്ട്രേലിയക്ക് ഒമാനെതിരായ മത്സരത്തില് വമ്പന് ജയം സ്വന്തമാക്കി നെറ്റ് റണ്റേറ്റ് ഉയര്ത്തി സൂപ്പര് 8 യോഗ്യത നേടാം. ചുരുക്കത്തില് ഒരു വിദൂര സാധ്യത ഇപ്പോഴും ഓസ്ട്രേലിയക്ക് മുന്നില് തുറന്നു കിടക്കുന്നുണ്ട്.
Summary
australia vs sri lanka, T20 World Cup: Australia remain in third place with two points from three matches
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





