
മുന്നില്‍ നിന്ന് നയിച്ച് മാര്‍ഷ്; ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം
തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച നായകന്‍ മിച്ചെല്‍ മാര്‍ഷ് ആണ് ഓസീസിന്റെ വിജയശില്‍പ്പി

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി 20യില്‍ ഓസ്‌ട്രേലിയക്ക് ജയം. ആതിഥേയരെ 111 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച നായകന്‍ മിച്ചെല്‍ മാര്‍ഷ് ആണ് ഓസീസിന്റെ വിജയശില്‍പ്പി.
ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 226 റണ്‍സെടുത്തു. മാര്‍ഷ് 49 പന്തില്‍ നിന്നും പുറത്താകാതെ 92 റണ്‍സെടുത്തു. 28 പന്തില്‍ 64 റണ്‍സെടുത്ത ടിം ഡേവിഡ് നായകന് മികച്ച പിന്തുണ നല്‍കി. ആരോണ്‍ ഹാര്‍ഡി 23 ഉം, മാത്യു ഷോര്‍ട്ട് 20 റണ്‍സുമെടുത്തു.
227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 115 റമ്#സിന് എല്ലാവരും പുറത്തായി. 56 റണ്‍സെടുത്ത റീസ ഹെന്റിക്‌സ് മാത്രമാണ് പൊരുതിയത്. വാന്‍ഡെര്‍ ഡോസന്‍ 21 ഉം, മാര്‍കോ ജെന്‍സന്‍ 20 റണ്‍സുമെടുത്തു. എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



