
വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍ നിലപാടിന് മറുപടി; അഫ്ഗാന് എതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയ
ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

സിഡ്‌നി: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയ. വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ മനോഭാവം ചൂണ്ടിക്കാണിച്ചാണ് ഓസ്‌ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റിന് വേദിയൊരുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
An update on the proposed Test match against Afghanistan pic.twitter.com/p2q5LOJMlw
â Cricket Australia (@CricketAus) September 9, 2021
വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹോബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐസിസിയില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ക്ക് ഒരു വനിതാ ദേശീയ ടീം ഉണ്ടായിരിക്കണം എന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതിയുള്ളത്.
ഇതോടെ പുരുഷ ടീമിന്റെ ക്രിക്കറ്റിനെ ഈ നിലപാട് ബാധിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്. വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ ഐസിസിയുടെ തീരുമാനത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



