
News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

മുംബൈ: വനിതാ ലോകകപ്പ് പോരാട്ടത്തിലെ രണ്ടാം സെമിയില് കുതിച്ചു പാഞ്ഞ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യന് ബൗളര്മാര്. 2 വിക്കറ്റ് നഷ്ടത്തില് 180 റണ്സെന്ന കരുത്തുറ്റ നിലയില് മുന്നേറിയ ഓസീസിന് 265ല് എത്തുമ്പോഴേക്കും 6 വിക്കറ്റുകള് നഷ്ടമായി. 40 ഓവര് പിന്നിട്ട് മത്സരം പുരോഗമിക്കുമ്പോള് ഓസീസ് 6 വിക്കറ്റിനു 309 റണ്സെന്ന നിലയില്.
44 റണ്സുമായി ആഷ്ലി ഗാര്ഡ്നറും 13 റണ്സുമായി കിം ഗാര്തും ബാറ്റിങ് തുടരുന്നു.
ഓപ്പണര് ഫോബ് ലിച്ഫീല്ഡ് നേടിയ സെഞ്ച്വറിയും അര്ധ സെഞ്ച്വറി നേടിയ എല്ലിസ് പെറിയുടെ മികവില് മുന്നേറിയ അവര്ക്ക് ഇരുവരുടേയും മടക്കം തിരിച്ചടിയായി. പിന്നീട് കൃത്യമായ ഇടവേളകളില് ഓസ്ട്രേലിയക്ക് വിക്കറ്റുകള് നഷ്ടമായി.
22കാരിയായ ലിച്ഫീല്ഡിന്റെ മൂന്നാം ഏകദിന ശതകമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ച് നേടി താരം ക്രീസ് വിട്ടു. 77 പന്തില് താരം 100 റണ്സിലെത്തി. 17 ഫോറും 3 സിക്സും സഹിതം 93 പന്തില് 119 റണ്സുമായി ലിച്ഫീല്ഡ് ഒടുവില് പുറത്തായി. താരത്തെ പുറത്താക്കി അമന്ജോത് കൗറാണ് ഇന്ത്യക്ക് ആശ്വാസം പകര്ന്നത്.
എല്ലിസ് പെറി 88 പന്തില് 77 റണ്സെടുത്തു. 6 ഫോറും 2 സിക്സും സഹിതമാണ് താരത്തിന്റെ അര്ധ സെഞ്ച്വറി.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള് മഴ വില്ലനായതോടെ കളി നിര്ത്തി വച്ചു. കളി നിര്ത്തുമ്പോള് ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില് 25 റണ്സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.
ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 15 പന്തില് 5 റണ്സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന് ബൗള്ഡാക്കുകയായിരുന്നു. ബെത് മൂണി (24), അന്നബെല് സതര്ലാന്ഡ് 93), തഹില മഗ്രാത്ത് (16) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്.
ഇന്ത്യക്കായി ശ്രീ ചരണി രണ്ട് വിക്കറ്റുകള് സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അമന്ജോത് കൗര്, രാധ യാദവ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
Summary
australia women vs india women: India have finally got the big scalp of Phoebe Litchfield as Amanjot Kaur destroys her stumps for 119.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





