
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: വനിതാ ലോകകപ്പ് പോരാട്ടത്തിലെ രണ്ടാം സെമിയില് ഇന്ത്യക്കെതിരെ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ മികച്ച സ്കോറിനായി പൊരുതുന്നു. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില് 135 റണ്സെന്ന നിലയിലാണ്. നിലവില് 83 റണ്സുമായി ലിച്ഫീല്ഡും 37 റണ്സുമായി എല്ലിസ് പെറിയും ക്രീസില്.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള് മഴ വില്ലനായതോടെ കളി നിര്ത്തി വച്ചു. കളി നിര്ത്തുമ്പോള് ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില് 25 റണ്സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.
ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. താരം 15 പന്തില് 5 റണ്സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന് ബൗള്ഡാക്കുകയായിരുന്നു. പിന്നീട് ക്രീസില് ഒന്നിച്ച ഫോബ് ലിച്ഫീല്ഡ് അര്ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. എല്ലിസ് പെറിയെ കൂട്ടുപിടിച്ച് താരം ഓസ്ട്രേലിയന് സ്കോര് മുന്നോട്ടു കൊണ്ടു പോകുന്നു.
Summary
australia women vs india women: Phoebe Litchfield has taken the attack on the Indian bowlers as she brings up her ninth half-century off 45 balls.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





