
ബൈക്കില്‍ പിന്തുടര്ന്നെത്തി, ഓസ്ട്രേലിയന്‍ വനിതാ താരങ്ങളെ കടന്നു പിടിക്കാന്‍ ശ്രമം; അറസ്റ്റ്
വനിതാ ലോകകപ്പിനെത്തിയ താരങ്ങള്‍ക്കു നേരെ ഇന്‍ഡോറിലാണ് അതിക്രമം

ഇന്‍ഡോര്‍: ഇന്ത്യയില്‍ വനിതാ ലോകകപ്പ് ക്രിക്കറ്റ് കളിക്കാനെത്തിയ രണ്ട് ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കു നേരെ അതിക്രമം. ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ അഖ്വീല്‍ ഖാന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്കില്‍ താരങ്ങളെ പിന്തുടര്‍ന്ന ഇയാള്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അതിക്രമമുണ്ടായത്. താരങ്ങള്‍ റാഡിസന്‍ ഹോട്ടലില്‍ നിന്നു ഒരു കഫേയിലേക്ക് പോകുന്നതിനിടെ ഖജ്രാന റോഡില്‍ വച്ചാണ് അഖ്വീല്‍ ആക്രമിച്ചത്.
പിന്നാലെ ഓസീസ് ടീമിന്റെ സുരക്ഷാ മനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസിലായത്. പരാതിക്കു പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Australia women's: Two Australian cricketers who are participating in the Women's ODI World Cup were molested in Indore.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




