
സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം
ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം

ഒകാസകി : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം.
ഫൈനലില്‍ 238-234 എന്ന സ്‌കോറിനാണ് ചൈനയെ തകര്‍ത്തത്. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
ദക്ഷിണ കൊറിയയുടെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചു.
വനിതാ ടീം സ്ക്വാഷ് ഇനത്തിൽ, തൻവി ഖന്നയും അനഹത് സിങ് സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. ഹോക്കിയിൽ, ഫൈനൽ ഉറപ്പിക്കാനായി ഇന്ത്യൻ വനിതാ ടീം ദക്ഷിണ കൊറിയയെ നേരിടും. ജൂഡോ താരം അസ്മിത ദേവും ഇന്ന് മത്സരരംഗത്തുണ്ട്.
WHAT TO READ NEXT

ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്
WHAT TO READ NEXT

'പ്രശസ്തി വലിയ പാര, സമാധാനവും സ്വസ്ഥതയും പോയികിട്ടി'; വൊസീഞ്ഞ!
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
India win archery gold with world record equalling score
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



