പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഓസീസ് പേസര്‍ക്ക് നഷ്ടമാകും

Australia's Hazlewood
ജോഷ് ഹെയ്സൽവുഡ്Source by : എപി
Last Updated :17 December 2024, 3:41 pm IST

News Now

ബ്രിസ്‌ബെയ്ന്‍: പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്തായ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനു വീണ്ടും പരിക്ക്. കാലിന പരിക്കേറ്റ് താരം ടീമില്‍ നിന്നു പുറത്തായി. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും താരത്തിനു നഷ്ടമാകുമെന്നു ഉറപ്പായി.

മത്സര ശേഷമുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നാലാം ദിനത്തില്‍ ഒരോവര്‍ മാത്രം എറിഞ്ഞ ഹെയ്‌സല്‍വുഡ് പിന്നീട് മൈതാനം വിടുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന താരത്തിനു പകരം സ്‌കോട്ട് ബോളണ്ട് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ ബോളണ്ടിനെ മാറ്റി പരിക്കു മാറിയെന്ന കാരണത്താല്‍ ഹെയ്‌സല്‍വുഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം ഇപ്പോള്‍ തിരിച്ചടിയായി മാറി.

മത്സരത്തില്‍ ഹെയ്‌സല്‍വുഡ് ആകെ 6 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വിരാട് കോഹ് ലിയുടെ നിര്‍ണായക വിക്കറ്റ് അതിനിടെ താരം വീഴ്ത്തിയിരുന്നു.

ഹെയ്‌സല്‍വുഡ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്നു ഒരു ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് വെളിപ്പെടുത്തി. പകരക്കാരനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates