മൈതാനത്ത് അരങ്ങേറിയത് നാണംകെട്ട സംഭവങ്ങൾ

Kenyan Football Rocked By Ugly Violence
Kenyan Football Rocked By Ugly Violence
Last Updated :8 October 2026, 5:41 pm IST

News Now

നെയ്റോബി: അടുത്ത സീസണിലെ കെനിയൻ പ്രീമിയർ ലീ​ഗ് (ടോപ്പ് ഡിവിഷൻ) കളിക്കാൻ യോ​ഗ്യത കിട്ടാനായി മത്സരിക്കാനിറങ്ങിയ കരിയോബാങ്കി ഷാർക്സും മൊംബാസ യുനൈറ്റഡും തമ്മിലുള്ള ഫുട്ബോൾ പോരാട്ടം പൊരി‍ഞ്ഞ അടിയിൽ അവസാനിച്ചു. ഇതോടെ മത്സരം റദ്ദാക്കുകയും ചെയ്തു. പെനാൽറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൈയാങ്കളിയിലും കൂട്ടത്തല്ലിലും അവസാനിച്ചത്. പെനാൽറ്റി വിധിച്ച റഫറിയെ മർദ്ദിക്കുകയും സ്റ്റേഡിയത്തിൽ നിന്നു ഓടിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിനും കാരണമായി.

മത്സരത്തിൽ നെയ്റോബിയിൽ നിന്നുള്ള ഷാർക്സ് ടീം 2-1നു മുന്നിൽ നിൽക്കവെ റഫറി ജോൺ സുൽവെ മൊംബാസ യുനൈറ്റഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിൽ പ്രകോപിതരായി ഷാർക്സ് താരങ്ങൾ റഫറിയെ വളയുകയും അദ്ദേഹത്തെ പിടിച്ച് തള്ളുകയും ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

മൈതാനത്ത് കൈയാങ്കളി തുടങ്ങിയതിനു പിന്നാലെ ആരാധകരും ​ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി. പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. അതിനിടെ കാണികൾക്കിടയിൽ നിന്നു ഒരാൾ റഫറിക്കു നേരെ കസേര വലിച്ചെറിഞ്ഞും പരിഭ്രാന്തി പരത്തി. ഭാ​ഗ്യത്തിനാണ് റഫറി കസേര ദേഹത്ത് കൊള്ളാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

നെയ്റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് ജേർണലിസ്റ്റായ ക്രിസ് മി​ഗ്വാംബോ സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി എക്സിൽ കുറിപ്പുകൾ ഇട്ടിട്ടുണ്ട്. 'ബോക്സിനുള്ളിൽ വച്ച് കരിയോബാങ്കി ഷാർക്സ് പ്രതിരോധ താരം തന്റെ പക്കൽ നിന്നു പന്ത് മിസ് ചെയ്തു. അതിനിടെ പന്ത് വീണ്ടെടുക്കാനുള്ള പൊരിച്ചിലിനിടെ ആ പ്രതിരോധ താരം മൊംബാസ കളിക്കാരന്റെ കണങ്കാലിൽ ചവിട്ടുകയും കൈമുട്ട് കൊണ്ടു ഇടിച്ചു നിലത്തിടുകയും ചെയ്തു. പൂർണമായി പ്രതിരോധ താരത്തിന്റെ പിഴവാണിത്. റഫറിയുടെ തീരുമാനം കൃത്യമായിരുന്നു'- മി​ഗ്വാംബോ കുറിച്ചു.

68ാം മിനിറ്റിലാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെയാണ് മത്സരം റദ്ദാക്കിയത്. സംഭവത്തെ കെനിയൻ മാധ്യമങ്ങൾ വലിയ രീതിയിലാണ് വിമർശിച്ചത്. നാണംകെട്ട സംഭവങ്ങളാണ് മൈതനത്ത് അരങ്ങേറിയതെന്നു മാധ്യമങ്ങൾ വ്യക്തമാക്കി. അതേസമയം വിഷയത്തെക്കുറിച്ച് കെനിയ ഫുട്ബോൾ ഫെഡറേഷനോ ഇരു ടീമുകളോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ സീസണിൽ കരിയോബാങ്കി ഷാർക്സ് പ്രീമിയർ ലീ​ഗിൽ നിന്നു തരംതാഴ്ത്തപ്പെട്ടിരുന്നു. അവർക്ക് പകരം മൊബാംസയാണ് ഇത്തവണ പ്രമോഷൻ നേടി പ്രീമിയർ ലീ​ഗിലേക്ക് വന്നത്. എന്നാൽ തങ്ങളെ തരംതാഴ്ത്തിയത് ഇതുവരെ നടപ്പിലാക്കാത്ത പുതിയ ലീ​ഗ് നിയമങ്ങൾ കൂട്ടുപിടിച്ചാണെന്നു ആരോപിച്ച് ഷാർക്സ് കോടതിയെ സമീപിച്ചു. നീണ്ട നിയമ പോരാട്ടം ഒഴിവാക്കാനായാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെനിയ ഫുട്ബോൾ ഫെഡറേഷൻ ഇരു ടീമുകളും തമ്മിലുള്ള പ്ലേ ഓഫ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അതാകട്ടെ ഇത്തരത്തിൽ നാണംകെട്ട് അവസാനിപ്പിക്കേണ്ടിയും വന്നു.

Summary

Outrage erupted in Kenya on Wednesday after a referee was attacked and chased out of a Nairobi stadium by fans for awarding a penalty during a key match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates