അസ്ഹര്‍ രാജസ്ഥാന്‍ റോയല്‍സിലേക്കോ, മുംബൈയിലേക്കോ? ട്രയല്‍സിന് ക്ഷണം 

സയിദ് മുഷ്താഖ് അലി ട്രോഫി കഴിഞ്ഞ് മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള ട്രയല്‍സും പൂര്‍ത്തിയാക്കിയാണ് അസ്ഹറുദ്ദീന്‍ മുംബൈയില്‍ നിന്ന് മടങ്ങിയത്

കേരള ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

കൊച്ചി: കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഐപിഎല്ലിലേക്ക് വാതില്‍ തുറക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുള്ള ട്രയല്‍സ് അസ്ഹറുദ്ദീന്‍ പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുള്ള ട്രയല്‍സ് ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

സയിദ് മുഷ്താഖ് അലി ട്രോഫി കഴിഞ്ഞ് മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള ട്രയല്‍സും പൂര്‍ത്തിയാക്കിയാണ് അസ്ഹറുദ്ദീന്‍ മുംബൈയില്‍ നിന്ന് മടങ്ങിയത്. നാഗ്പൂരിലാണ് രാജസ്ഥാന്‍ റോയല്‍സിനായുള്ള ട്രയല്‍സ്. വരുന്ന ഐപിഎല്‍ താര ലേലത്തിലൂടെ രാജസ്ഥാന്‍ റോയല്‍സ് അല്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് അസ്ഹറുദ്ദീനെ സ്വന്തമാക്കാനുള്ള സാധ്യതകളാണ് ഉയരുന്നത്. 

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയം അസ്ഹറുദ്ദീന്‍ രാജസ്ഥാനിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്‍ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റ് ഫെബ്രുവരി 13ന് പ്രസിദ്ധികരിക്കും. ഫെബ്രുവരി 18നാണ് താര ലേലം. 

മുഷ്താഖ് അലി ട്രോഫിയില്‍ അതിവേഗത്തില്‍ സെഞ്ചുറി നേടിയാണ് അസ്ഹര്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചത്. 37 പന്തിലാണ് അസ്ഹര്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയത്. ടി20യിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now