തലങ്ങും വിലങ്ങും വിമര്‍ശനം; മുന്‍ താരങ്ങള്‍ക്കെതിരെ പാക് ക്യാപ്റ്റന്‍ നിയമ നടപടിക്ക്

ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സൂപ്പര്‍ 8 കാണാതെ പുറത്തായിരുന്നു

Babar Azam Legal Action
ബാബര്‍ അസംഎക്സ്
Edited by :renjith.k
Last Updated :22 ജൂൺ 2024, 5:50 pm IST

ഇസ്ലാമബാദ്: സഹ താരമായിരുന്ന അഹമ്മദ് ഷെഹ്‌സാദിനെതിരെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നിയമ നടപടിക്ക്. ഷെഹ്‌സാദിനൊപ്പം ചില യു ട്യൂബ് ചാനലുകള്‍ക്കെതിരേയും ബാബര്‍ നിയമ നടപടികളുമായിമുന്നോട്ടു പോകുമെന്നു റിപ്പോര്‍ട്ടുകള്‍.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായിരുന്നു. യുഎസ്എയോടു അട്ടിമറി തോല്‍വിയും പിന്നാലെ ഇന്ത്യയോടു നാണംകെട്ട പരാജയവും ഏറ്റാണ് ടീം ആദ്യ ഘട്ടത്തില്‍ തന്ന മടങ്ങിയത്.

പിന്നാലെ മുന്‍ താരങ്ങളും ചില യു ട്യൂബ് ചാനലുകളും ടീമിനെതിരേയും ബാബര്‍ അസമിനെതിരേയും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് നായകന്‍ നടപടികള്‍ സ്വീകരിക്കുമെന്ന വാര്‍ത്തകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിഷയത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമ സമിതിയും നായകനു പിന്തുണയുമായുണ്ട്. സമിതി ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്.

ആഭ്യന്ത, രാജ്യാന്തര മത്സരങ്ങളില്‍ ബാബറിനൊപ്പം കളിച്ച താരമാണ് അഹമ്മദ് ഷെഹ്‌സാദ്. ടീം ലോകകപ്പില്‍ നിന്നു പുറത്തായതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ ബാബറിനെതിരെ അഹമ്മദ് ഷെഹ്‌സാദ് നിരന്തരം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now