
News Now
'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരെ രണ്ടാം ഏകദിനത്തില്‍ ജയം പിടിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ബാബര്‍ അസമിന് പിണഞ്ഞ അബദ്ധമാണ് ചര്‍ച്ചയാവുന്നത്. 5 എക്സ്ട്രാ റണ്‍സ് ആണ് ബാബറിന്റെ അബദ്ധത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്സിന്റെ 29ാം ഓവറിലാണ് സംഭവം. ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കീപ്പിങ് ഗ്ലൗസ് ഒരെണ്ണം വാങ്ങി കയ്യില്‍ ഇട്ടാണ് ബാബര്‍ സ്റ്റംപിന് പിന്നില്‍ നിന്ന് ത്രോ സ്വീകരിച്ചത്.
ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ 5 എക്സ്ട്രാ റണ്‍സ് വിന്‍ഡിസ് ടീമിന് അനുവദിച്ചത്. വിക്കറ്റ് കീപ്പറല്ലാതെ മറ്റൊരു ഫീല്‍ഡര്‍ക്കും ഗ്ലൗസോ ലെഗ് ഗാര്‍ഡോ അണിയാന്‍ നിയമം അനുവദിക്കുന്നില്ല. കയ്യിന്റേയോ വിരലിന്റേയോ സുരക്ഷയ്ക്കായി എന്തെങ്കിലും ഉപയോഗിക്കണം എങ്കില്‍ അമ്പയറുടെ അനുവാദം വാങ്ങണം.
A rare thing happened tonight. West Indies were awarded 5 penalty runs due to illegal fielding by Pakistan.
â Mazher Arshad (@MazherArshad) June 10, 2022
Laws of cricket:
28.1 - No fielder other than the wicket-keeper shall be permitted to wear gloves or external leg guards. #PakvWI pic.twitter.com/WPWf1QeZcP
എന്നാല്‍ ബാബറിന്റെ പിഴവ് മത്സര ഫലത്തെ ഒരു തരത്തിലും ബാധിച്ചില്ല. 120 റണ്‍സ് ജയത്തിലേക്ക് പാകിസ്ഥാന് എത്തി. 10 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് നവാസ് നാല് വിക്കറ്റ് വീഴ്ത്തി. ഇതോടെ 275 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസ് 120 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സ് എടുത്ത ബ്രൂക്സ് ആണ് വിന്‍ഡിസിന്റെ ടോപ് സ്കോറര്‍. മറ്റൊരു ബാറ്ററേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ പാക് ബൗളര്‍മാര്‍ സമ്മതിച്ചില്ല.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉമാം ഉള് ഹഖും ബാബറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. 72 റണ്‍സ് എടുത്ത ഇമാം റണ്‍ഔട്ട് ആയപ്പോള്‍ 77 റണ്‍സ് എടുത്താണ് ബാബര്‍ മടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

