
News Now
കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

മാഞ്ചസ്റ്റര്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില് പ്ലേയിങ് ഇലവനില് ലഭിച്ച അവസരം മുതലാക്കി മുഹമ്മദ് സിറാജ്. അപകടകാരികളായ ബെയര്സ്റ്റോയേയും ജോ റൂട്ടിനേയും സിറാജ് ഡക്കാക്കി മടക്കി.
മൂന്ന് പന്തില് നിന്ന് ഡക്കായാണ് റൂട്ടും ബെയര്സ്റ്റോയും മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ബെയര്സ്റ്റോയെ സിറാജ് മടക്കിയത്. മിഡ് ഓഫില് സബ്സ്റ്റിറ്റിയൂട്ട് ഫീല്ഡറായ ശ്രേയസ് അയ്യറിന്റെ കൈകളിലേക്കാണ് ബെയര്സ്റ്റോയെ സിറാജ് എത്തിച്ചത്.
ജാസന് റോയും ബെന് സ്റ്റോക്ക്സും ഇംഗ്ലണ്ടിനെ തിരികെ കയറ്റി
രണ്ടാം ഓവറിലെ അവസാന പന്തില് റൂട്ട് പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില് രോഹിത് ശര്മയുടെ കൈകളിലേക്ക് എത്തി. തുടരെ രണ്ട് ബാറ്റേഴ്സ് മടങ്ങിയെങ്കിലും ജാസന് റോയും ബെന് സ്റ്റോക്ക്സും ഇംഗ്ലണ്ടിനെ തിരികെ കയറ്റി.
That's a double wicket maiden over from @mdsirajofficial
â BCCI (@BCCI) July 17, 2022
Bairstow and Root depart for a duck.
Live - https://t.co/radUqNrOn1 #ENGvIND pic.twitter.com/E4QDMgvKZa
10 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്സ് എത്തിയപ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 66 റണ്സ് എന്ന നിലയിലാണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബുമ്രയ്ക്ക് പകരമാണ് മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

