
ബംഗ്ലാദേശിന് ചരിത്ര നേട്ടം! ഓസ്ട്രേലിയക്കെതിരെ ആദ്യമായി ഏകദിന പരമ്പര സ്വന്തം
ഏകദിന പരമ്പര 2-0ത്തിന് ഉറപ്പിച്ചു

മിര്‍പുര്‍: ചരിത്രമെഴുതി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ഇതാദ്യമായി ഓസ്ട്രേലിയക്കെതിരെ അവര്‍ ഏകദിന പരമ്പര സ്വന്തമാക്കി. മഴയെ തുടര്‍ന്നു ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം 5 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ചരിത്ര നേട്ടത്തിലെത്തിയത്.
രണ്ടാം പോരാട്ടം മഴയെ തുടര്‍ന്നു 42 ഓവറാക്കി ചുരുക്കിയിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് ഓസ്ട്രേലിയക്ക് നേടാനായത്. ബംഗ്ലാദേശിന്റെ ലക്ഷ്യം 41 ഓവറില്‍ 192 റണ്‍സായി പുനര്‍നിര്‍ണയിച്ചു. അവര്‍ 35 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ഒപ്പം ചരിത്രത്തിലാദ്യമായി പരമ്പരയും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 86 റണ്‍സ് വിജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 2 ഓവറില്‍ ഒരു റണ്ണും ബോര്‍ഡില്‍ എത്തിയിരുന്നില്ല. അതിനിടെ കൂടാരം കയറിയത് 3 പേര്! ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് 3 പേരെ നഷ്ടമായ ഓസീസ് ഒരു ഘട്ടത്തില്‍ 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങി.
പിന്നീട് വാലറ്റം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 187ല്‍ എത്തിച്ചത്. ഏഴാമനായി എത്തിയ മര്‍നസ് ലാബുഷെയ്നും എട്ടാം സ്ഥാനത്തെത്തിയ സേവ്യര്‍ ബാര്ട്ലെറ്റും ചേര്‍ന്നാണ് ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ഇരുവരും അര്‍ധ സെഞ്ച്വറികള്‍ കുറിച്ചു.
WHAT TO READ NEXT

'മഴ'യിൽ അഫ്ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു
ലാബുഷെയ്ന് 85 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാര്ട്ലെറ്റ് 48 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 52 റണ്‍സും അടിച്ചു. ക്യാപ്റ്റന്‍ ജോഷ് ഇംഗ്ലിസ് 34 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 25 റണ്‍സും നേടി. മറ്റാരും തിളങ്ങിയില്ല.
മുസ്തഫിസുര്‍ റഹ്മാന്റെ മിന്നും ബൗളിങാണ് ഓസീസിന്റെ സമനില തെറ്റിച്ചത്. താരം 7 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ടസ്കിന് അഹമദും 3 വിക്കറ്റ് സ്വന്തമാക്കി. തന്വിര് ഇസ്ലാം 2 വിക്കറ്റ് വീഴ്ത്തി.
വിജയത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിനെ സൗമ്യ സര്‍ക്കാര്‍ (42), നജ്മുല്‍ ഷാന്റോ (42), തൗഹിദ് ഹൃദോയ് (പുറത്താകാതെ 40), ക്യാപ്റ്റന്‍ മെഹ്ദി ഹസന് മിറാസ് (പുറത്താകാതെ 22), ലിറ്റന്‍ ദാസ് (21) എന്നിവര്‍ ചേര്‍ന്നാണ് ജയത്തിലെത്തിച്ചത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Bangladesh cricket created history on Thursday by clinching their first ever ODI series win over Australia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



