
ബാഴ്സലോണ വീണ്ടും തലപ്പത്ത്; ലാ ലിഗയില്‍ കിരീട പോര് മുറുകി
ബാഴ്സയ്ക്കും റയലിനും 51 പോയിന്റ്, അത്ലറ്റിക്കോ മാഡ്രിഡിന് 50 പോയിന്റ്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി ബാഴ്സലോണ. ഇന്നലെ റയോ വയ്യക്കാനോക്കെതിരെ നിര്‍ണായക വിജയം സ്വന്തമാക്കിയാണ് ഹാന്‍സി ഫ്ളിക്കിന്റെ സംഘം തലപ്പത്തേക്ക് വീണ്ടും കയറിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.
കഴിഞ്ഞ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഒസാസുനയുമായും അത്ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയുമായും സമനിലയില്‍ പിരിഞ്ഞത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി മാറി. റയല്‍ ഒന്നാമതും അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബാഴ്സ മൂന്നാം സ്ഥാനത്തുമായിരുന്നു. ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് കയറി.
നിലവില്‍ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും 51 പോയിന്റുകള്‍ വീതം. ഗോള്‍ ശരാശരിയില്‍ ബാഴ്സ ബഹുദൂരം മുന്നിലാണ്. അത്ലറ്റിക്കോയ്ക്ക് 50 പോയിന്റ്. അവര്‍ മൂന്നാമത്.
റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ പെനാല്‍റ്റി ഗോളാണ് കറ്റാലന്‍ പടയുടെ ജയം നിര്‍ണയിച്ചത്. സീസണില്‍ താരം നേടുന്ന 20ാം ഗോളാണിത്. കളിയുടെ 28ാം മിനിറ്റിലാണ് ബാഴ്സ ജയമുറപ്പിച്ച ഗോള്‍ വലയിലിട്ടത്. ബാഴ്സലോണ തലപ്പത്തേക്ക് വന്നതോടെ ലാ ലിഗ കിരീട പോരും കടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പോര് യുഡിഎഫിലേക്ക്: മുന്നണി മര്യാദ ഓർമ്മിപ്പിച്ച് കെ സി ജോസഫ്; പ്രതാപന്റെ പരസ്യ നിലപാടിൽ അമർഷം

ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കും, പേഴ്സണല്‍ സ്റ്റാഫില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
