നെയ്മറെ നൗകാമ്പിലേക്ക് തിരികെ എത്തിക്കാന്‍ ബാഴ്‌സ; ട്രാന്‍സ്ഫര്‍ അഭ്യൂഹം വീണ്ടും ശക്തം

നെയ്മറെ നൗകാമ്പിലേക്ക് തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നെയ്മർ/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST

മാഡ്രിഡ്: നെയ്മറെ നൗകാമ്പിലേക്ക് തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമങ്ങളാണ് ബാഴ്‌സയുടെ നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുമായി എത്തുന്നത്. 

ബാഴ്‌സ നെയ്മര്‍ക്ക് വേണ്ടി ഓഫര്‍ മുന്‍പോട്ട് വെച്ചാല്‍ പിഎസ്ജി തള്ളില്ലെന്നാണ് ബാഴ്‌സയുടെ വിലയിരുത്തല്‍ എന്ന് സ്പാനിഷ് മാധ്യമമായ ഫൂട്ട് മെര്‍കാടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കാരുടെ പ്രതിഫല ബില്‍ നിയന്ത്രിച്ച് നിര്‍ത്തുക പിഎസ്ജിക്ക് തലവേദനയാണ്. എംബാപ്പെയെ ക്ലബില്‍ നിലനിര്‍ത്തണം എങ്കില്‍ പിഎസ്ജിക്ക് വേജ് ബില്‍ കുറയ്ക്കണം. ഈ സാഹചര്യത്തിലാണ് നെയ്മറെ വിട്ടുനല്‍കാനുള്ള സാഹചര്യം തെളിയുന്നത്. 

സ്‌കോര്‍ ചെയ്തത് 5 ഗോള്‍ മാത്രം

ഈ സീസണില്‍ 20 കളിയില്‍ നിന്ന് 5 ഗോള്‍ മാത്രമാണ് നെയ്മര്‍ സ്‌കോര്‍ ചെയ്തത്. 2025 വരെയാണ് നെയ്മറുമായുള്ള പിഎസ്ജിയുടെ കരാര്‍. പ്രതിവാരം 735,000 യൂറോയാണ് നെയ്മറിന് പ്രതിഫലമായി ലഭിക്കുന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി പുറത്തായിരുന്നു. ഇതിന് പിന്നാലെ വന്ന പിഎസ്ജിയുടെ ലീഗ് വണ്‍ മത്സരത്തില്‍ വെച്ച് കാണികള്‍ രൂക്ഷമായാണ് നെയ്മറെ നേരിട്ടത്. നെയ്മര്‍ പന്ത് തൊടുമ്പോഴെല്ലാം കാണികള്‍ കൂവി. ഗോളടിച്ചതിന് ശേഷം നെയ്മര്‍ ആഘോഷിക്കുമ്പോഴും കൂവലോടെയാണ് ആരാധകര്‍ പ്രതിഷേധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now