ഓല്‍മോയുടെ ഇരട്ട ഗോളുകള്‍; ബാഴ്‌സലോണ തലപ്പത്ത്; അത്‌ലറ്റിക്കോയും മുന്നോട്ട്

അത്‌ലറ്റിക്കോ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

Olmo's goal into the net
ഓൽമോയുടെ ​ഗോൾ വലയിലേക്ക്, barcelona vs alavésx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :30 നവംബർ 2025, 12:00 pm IST

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. ബാഴ്‌സലോണ 3-1നു അലാവസിനെ വീഴ്ത്തി. അത്‌ലറ്റിക്കോ 2-0ത്തിനു ഒവെയ്‌ഡോയേയും പരാജയപ്പെടുത്തി. ജയത്തോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്ത്.

ഒന്നാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ലീഡ് വഴങ്ങിയെങ്കിലും പിന്നീട് മൂന്ന് ഗോളുകള്‍ ബാഴ്‌സ അലാവസ് വലയിലിട്ടു. ഡാനി ഓല്‍മോ ഇരട്ട ഗോളുകള്‍ നേടി.

ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ബാഴ്‌സയെ എട്ടാം മിനിറ്റില്‍ ലമീന്‍ യമാല്‍ സമനിലയില്‍ എത്തിച്ചു. ഓല്‍മോയുടെ ആദ്യ ഗോള്‍ 26ാം മിനിറ്റിലായിരുന്നു. തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഇഞ്ച്വറി സമയത്ത് ഓല്‍മോ നേടി.

സൊര്‍ലോതിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിയുടെ ജയം നിര്‍ണയിച്ചത്. കളിയുടെ 16, 26 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്.

News Now

Summary

barcelona vs alavés: Champions Barcelona moved provisionally top of La Liga on Saturday with a 3-1 win over Alaves.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓല്‍മോയുടെ ഇരട്ട ഗോളുകള്‍; ബാഴ്‌സലോണ തലപ്പത്ത്; അത്‌ലറ്റിക്കോയും മുന്നോട്ട് | barcelona vs alavés | atlético madrid vs oviedo | LaLiga | Sports News | Samakalika Malayalam