
അവസാന ഏകദിനത്തിലും ബാറ്റിങ് നിരാശ; 5 റണ്‍സ് എടുത്ത് ആരോണ്‍ ഫിഞ്ച് മടങ്ങി
തന്റെ അവസാന ഏകദിന മത്സരം കളിക്കാനിറങ്ങിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അഞ്ച് റണ്‍സിന് പുറത്ത്
ക്യൂന്സ്ലന്ഡ്: തന്റെ അവസാന ഏകദിന മത്സരം കളിക്കാനിറങ്ങിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അഞ്ച് റണ്‍സിന് പുറത്ത്. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം തന്റെ അവസാന വണ്‍ ഡേ മത്സരം ആയിരിക്കും എന്ന് ഫിഞ്ച് പ്രഖ്യാപിച്ചിരുന്നു.
13 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് നില്‍ക്കെ ടിം സൗത്തിയാണ് ഫിഞ്ചിനെ വിക്കറ്റിന് മുന്പില് കുടുക്കിയത്. ഏകദിനത്തില്‍ നിന്ന് ഫിഞ്ച് വിരമിച്ചതോടെ അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പുതിയ ക്യാപ്റ്റന്‍ കീഴിലാവും ഓസ്ട്രേലിയ എത്തുക.
The end of an era.
â cricket.com.au (@cricketcomau) September 11, 2022
Aaron Finch walks off to a standing ovation #AUSvNZ pic.twitter.com/gi1W6fwBpb
ഏകദിന ലോകകപ്പിന് ടീമിന് ഒരുക്കാന്‍ പുതിയ ക്യാപ്റ്റന്‍ വേണ്ട സമയം വേണം എന്നതിനാലാണ് തന്റെ വിരമിക്കല്‍ തീരുമാനം എന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. എന്നാല്‍ ഏകദിനത്തില്‍ ഫോം കണ്ടെത്താനാവാതെയാണ് ഫിഞ്ച് കളിച്ചിരുന്നത്. ഏകദിനത്തിലെ അവസാന 12 ഇന്നിങ്സില്‍ 5ലും ഫിഞ്ച് പൂജ്യത്തിന് പുറത്തായിരുന്നു.
കഴിഞ്ഞ 7 ഇന്നിങ്സില്‍ നിന്ന് ഫിഞ്ചിന് നേടാനായത് 26 റണ്‍സ് മാത്രവും. 145 ഏകദിനങ്ങളാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. നേടിയത് 5401 റണ്‍സ്. ബാറ്റിങ് ശരാശരി 39.01. 54 ഏകദിനങ്ങളില്‍ ഫിഞ്ച് ഇന്ത്യയെ നയിച്ചു. അതില്‍ 30 മത്സരങ്ങളില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍

Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ



