ദീപക് ഹൂഡയ്ക്ക് എതിരെ ബിസിസിഐയുടെ അന്വേഷണം; വിവാദമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് 

താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ദുബായ്: ഒത്തുകളി വിവാദത്തില്‍ പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. 

രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്. ഹിയര്‍ വി ഗോ എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്. 

ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ താരം ലംഘിച്ചോ എന്നാണ് പരിശോധിക്കുക. 

പ്ലേയിങ് ഇലവനെ കുറിച്ച് മത്സരത്തിന് മുന്‍പ് ഒരു സൂചനയും പുറത്ത് വിടരുത് എന്നതാണ് ചട്ടം. സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി ഇടപഴകുന്നതിന് കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now