
'ഐപിഎല്‍ അല്ല, രഞ്ജിയാണ് പ്രധാനം'- താരങ്ങള്‍ക്കെതിരെ ബിസിസിഐ
പൂജാര, രഹാനെ അടക്കമുള്ളവര്‍ രഞ്ജിയില്‍ നിരന്തരം കളിക്കുമ്പോള്‍ യുവ താരങ്ങള്‍ മാറിനില്ക്കുന്നു

മുംബൈ: ചില താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കാതെ മാറിനില്‍ക്കുന്നതില്‍ ബിസിസിഐക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി ചില താരങ്ങള്‍ ഒരുങ്ങുന്നതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ അടക്കമുള്ളവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ രഞ്ജിയില്‍ നിരന്തരം കളിക്കുമ്പോഴാണ് ഇത്തരത്തില്‍ യുവ താരങ്ങള്‍ മാറിനില്‍ക്കുന്നത്. താരങ്ങളുമായി വരും ദിവസങ്ങളില്‍ ബിസിസിഐ സംസാരിക്കും.
രഞ്ജിയില്‍ അതത് സംസ്ഥാന ടീമുകള്‍ക്കായി കളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കു എന്ന കാര്യം ബിസിസിഐ കളിക്കാരെ ധരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിയേക്കാള്‍ ചില താരങ്ങള്‍ ഐപിഎല്ലിനു പ്രാധാന്യം നല്‍കുകയാണെന്ന വിമര്‍ശനവും ബിസിസിഐക്കുണ്ട്.
മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ മത്സരങ്ങളില്‍ നിന്നു വിട്ടുനിന്ന ഇഷാന് കിഷന് ഈ സീസണിലെ രഞ്ജിയിലും കളിക്കാന്‍ ഇറങ്ങിയിട്ടില്ല. താരം പക്ഷേ മുംബൈ ഇന്ത്യന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇഷാനോട് ദേശീയ ടീം പരിശീലകന് രാഹുല്‍ ദ്രാവിഡ് രഞ്ജി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രഞ്ജി കളിച്ചാല്‍ മാത്രമേ ഇനി ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുവെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അതൊന്നും താരം പരിഗണിച്ചില്ലെന്നും വാര്‍ത്തകളുണ്ട്. പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഇന്ത്യ-പാക് ഹാന്‍ഡ്ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫൈവ്-സ്റ്റാര്‍ സൗകര്യമില്ല, വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നോക്കുക: ഒളിംപിക് അസോസിയേഷന്

