
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും തോല്‍വിയിലേക്ക് വീണാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്. ഒരു ടീമിന് എതിരെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ തുടര്‍ തോല്‍വികള്‍ എന്ന നാണക്കേടിലാണ് ഇന്ത്യ എത്തി നില്‍ക്കുന്നത്.
നിലവില്‍ സൗത്ത് ആഫ്രിക്കയോട് മൂന്ന് ഫോര്‍മാറ്റിലുമായി ഏഴ് കളികള്‍ ഇന്ത്യ തോറ്റ് കഴിഞ്ഞു. ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ട്വന്റി20യിലും തോറ്റാല്‍ ഏറ്റവും കൂടുതല്‍ തുടര്‍ തോല്‍വികള്‍ എന്നതില്‍ മറ്റൊരു റെക്കോര്‍ഡിലേക്ക് ഇന്ത്യ വീഴും. 1995-96 കാലത്ത് സൗത്ത് ആഫ്രിക്കയോട് തുടരെ 7 കളിയില്‍ ഇന്ത്യ തോറ്റിരുന്നു.
ഇപ്പോള്‍ 2021-22 കാലയളവില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് ഏഴ് വട്ടം തുടരെ തോറ്റ് കഴിഞ്ഞു. ഇന്ന് കൂടി തോറ്റാല്‍ അത് എട്ടാവും. അങ്ങനെ വരുമ്പോള്‍ 1995-96ലെ റെക്കോര്‍ഡ് തിരുത്തും. ഓസ്ട്രേലിയയോടാണ് ഇന്ത്യ തുടരെ ഏറ്റവും കൂടുതല്‍ കളികള്‍ തോറ്റത്. 10 മത്സരങ്ങള്‍. 1998-2000 കാലയളവിലാണ് ഇത്.
ഇംഗ്ലണ്ടിനോടും ഇന്ത്യ തുടരെ 9 കളിയില്‍ തോറ്റിട്ടുണ്ട്. 1974-77 കാലയളവിലാണ് ഇത്. സെഞ്ചൂറിയനില്‍ ബോക്സിങ് ഡേ ടെസ്റ്റിലെ ജയമാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ അവസാന ജയം. പിന്നെ വന്ന രണ്ട് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലും ഇന്ത്യ തോറ്റു. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ടിലും ഇന്ത്യ തോല്‍വിയിലേക്ക് വീണു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


