
ആദ്യ രണ്ടു പന്തില്‍ രണ്ടു ഓപ്പണര്‍മാരും ഔട്ട്; 148 വര്‍ഷത്തിനിടെ ആദ്യം, അപൂര്‍വ്വ റെക്കോര്‍ഡ്
ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് രണ്ടാം ലീഗില്‍ കാനഡയും സ്കോട്ട്ലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ റെക്കോര്‍ഡ്

ടോറോന്റോ: ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് രണ്ടാം ലീഗില്‍ കാനഡയും സ്കോട്ട്ലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ റെക്കോര്‍ഡ്. 148 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു അതുല്യ റെക്കോര്‍ഡിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.
ടോസ് നേടിയ സ്കോട്ട്ലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ഓവര്‍ എറിഞ്ഞത് ബൗളര്‍ ബ്രാഡ് ക്യൂറി ആയിരുന്നു. ബ്രാഡ് ക്യൂറിയുടെ ആദ്യ പന്തില്‍ തന്നെ കാനഡയുടെ ഓപ്പണര്‍ അലി നദീം പുറത്തായി. അലി നദീമിന്റെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് സ്ലിപ്പിലേക്ക് പോയ പന്ത് മാര്‍ക്ക് വാട്ടിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. സ്കോര്‍ 0/1.
രണ്ടാമത്തെ പന്തും കാനഡയ്ക്ക് നിരാശയാണ് സമ്മാനിച്ചത്. ഒപ്പം അപൂര്‍വ്വ റെക്കോര്‍ഡ്. പര്‍ഗത് സിങ്ങിന്റെ സ്ട്രെയിറ്റ് ഡ്രൈവ് ബൗളര്‍ ക്യൂറിയുടെ കൈയില്‍ തട്ടി സ്റ്റമ്പിലേക്ക്. ക്രീസില്‍ നിന്ന് പുറത്തായിരുന്ന നോണ്‍-സ്ട്രൈക്കര്‍ യുവരാജ് സാമ്ര റണ്ണൗട്ടായി. 148 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായാണ് ഇത്തരത്തില്‍ ആദ്യ രണ്ട് പന്തുകളില്‍ രണ്ട് ഓപ്പണര്‍മാരും പുറത്താകുന്നത്.ടെസ്റ്റ്, ഏകദിനം, ടി20 അടക്കം എല്ലാ ഫോര്‍മാറ്റുകളിലും ഇതാദ്യമായാണ്. ബ്രാഡ് ക്യൂറി തന്റെ മികച്ച ബൗളിങ് തുടര്‍ന്ന്. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കാനഡയെ 18/5 എന്ന നിലയിലേക്ക് താഴ്ത്തി.
മോശം തുടക്കം ആയിരിന്നിട്ടും ശ്രേയസ് മോവ്വ രക്ഷകനായി. 60 റണ്‍സ് നേടിയ മോവ്വ ടീം സ്കോര്‍ 184 റണ്‍സില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വാലറ്റത്തില്‍ നിന്നുള്ള പിന്തുണയാണ് 184 റണ്‍സ് വരെ എത്താന്‍ ടീമിനെ സഹായിച്ചത്. സ്കോട്ട്ലന്‍ഡ് 41.5 ഓവറില്‍ 185 റണ്‍സ് നേടി വിജയം കുറിച്ചു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Both openers out in the first two balls; first in 148 years, rare record
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


