കപില്‍ ദേവിനൊപ്പമെത്തി ബുംറ; പെര്‍ത്തിലെ മാസ്മരിക പ്രകടനം മാറ്റിമറിച്ച നേട്ടങ്ങള്‍

ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് ബുംറ നേട്ടം സ്വന്തമാക്കിയത്.

Bumrah equals with Kapil Dev for monumental SENA countries record during Perth Test
ബുംറയെ അഭിനന്ദിക്കുന്ന വീരാട് കോഹ്‌ലിSource by : പിടിഐ
Last Updated :23 November 2024, 11:37 am IST

പെര്‍ത്ത്‌: പെര്‍ത്തിലെ സൂപ്പര്‍ പ്രകടനത്തോടെ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഇതിഹാസതാരം കപില്‍ദേവിനൊപ്പമെത്തി ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് ബുംറ നേട്ടം സ്വന്തമാക്കിയത്. 18 ഓവര്‍ എറിഞ്ഞ താരം മൂപ്പത് റണ്‍സ് വഴങ്ങി ഓസിസിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്തു.

നേഥന്‍ മക്‌സ്വീനി, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്‌. ഇതോടെ മറ്റൊരു നാഴികകല്ലും ബുംറ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടം പതിനൊന്നായി ഉയര്‍ത്തി.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ക്കെതിരെ ബുംറ ഇതുവരെ നേടിയത് 118 വിക്കറ്റുകളാണ്. ഇതില്‍ 33 റണ്‍സിന് ആറ് വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം. നേരത്തെ ഈ രാജ്യങ്ങള്‍ക്കായി ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഒരേ ഒരു ഇന്ത്യന്‍ താരം കപില്‍ദേവ് ആയിരുന്നു. ബിഎസ് ചന്ദ്രശേഖറും സഹീര്‍ ഖാനും ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ബിഷന്‍സിങ് ബേദിയും അനില്‍ കുംബ്ലെയും അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കി.

ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ബുംറ. വിനു മങ്കാദ് (1) ബിഷന്‍സിങ് ബേദി (എട്ട്), കപില്‍ദേവ് (നാല്), അനില്‍ കുംബ്ലെ (രണ്ട്) എന്നീ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കുംബ്ലെയാണ് ഈ നേട്ടം അവസാനം കൈവരിച്ച ഇന്ത്യന്‍ നായകന്‍. ആ മത്സരത്തില്‍ ഓസ്‌ട്രേലിയ 337 റണ്‍സിന് വിജയിച്ചിരുന്നു.

ജോഹന്നാസ്ബര്‍ഗ്, മെല്‍ബണ്‍, നോട്ടിംഗ്ഹാം, നോര്‍ത്ത്‌സൗണ്ട്, കിംഗ്സ്റ്റണ്‍, കേപ്ടൗണ്‍, ബംഗളൂരു, വിശാഖപട്ടണം, പെര്‍ത്ത് എന്നിവിടങ്ങളില്‍ ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now