ബൂമ്ര അങ്ങനെ ചെയ്യില്ല, അത് കോഹ്ലിയുടെ ബുദ്ധി; ആന്‍ഡേഴ്സനെതിരായ പോരില്‍ മുന്‍ ഇന്ത്യന്‍ താരം
'ആന്ഡേഴ്സന് എതിരെ അങ്ങനെയൊരു തന്ത്രം പ്രയോഗിക്കാന്‍ കോഹ് ലി ബൂമ്രയോട് പറഞ്ഞിട്ടുണ്ടാവും'

ഹെഡിങ്ലേ: ലോഡ്സ് ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സന്റെ നേര്‍ക്ക് തുടരെ ബൂമ്ര ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ എറിഞ്ഞത് കോഹ്ലിയുടെ നിര്‍ദേശപ്രകാരമെന്ന വാദം ഉയര്‍ന്നിരുന്നു. ഇതിനോടൊപ്പം നിന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം.
ആന്ഡേഴ്സന് എതിരെ അങ്ങനെയൊരു തന്ത്രം പ്രയോഗിക്കാന്‍ കോഹ് ലി ബൂമ്രയോട് പറഞ്ഞിട്ടുണ്ടാവും. അതല്ലാതെ അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ബൂമ്ര എന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
പതിനൊന്നാമനായി ഇറങ്ങിയ ആന്ഡേഴ്സന് എതിരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ബൂമ്ര തുടരെ ആക്രമണം നടത്തി. ബൂമ്രയുടെ ശൈലിയല്ല അത്. വേഗമേറിയ ഫുള്‍ലെങ്ത് ഡെലിവറിയിലൂടെ സ്റ്റംപ് ലക്ഷ്യമിട്ട് ആന്‍ഡേഴ്സനെ വീഴ്ത്തി ഇന്നിങ്സ് അവസാനിപ്പിക്കുക എന്നതാവും ബൂമ്രയുടെ മനസിലെ ചിന്ത, മഞ്ജരേക്കര്‍ പറയുന്നു.
എന്നാല്‍ ഇത് കോഹ് ലിയുടെ പ്ലാന്‍ ആയിരുന്നിരിക്കും ബൂമ്ര നടപ്പിലാക്കിയത്. ഇംഗ്ലണ്ടിന്റെ പ്രധാന ആയുധത്തെ പ്രഹരിക്കുക എന്നതാണ് അവിടെ ഇന്ത്യ ലക്ഷ്യം വെച്ചത് എന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ആന്‍ഡേഴ്സന്റെ അടുത്തെത്തി അത്തരത്തില്‍ ബൗള്‍ ചെയ്തതിന് ബൂമ്ര ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ബൂമ്രയുടെ ക്ഷമാപണം ആന്ഡേഴ്സന് തള്ളിയെന്നും ഇതാണ് ടീമിനെ കൂടുതല്‍ ഒരുമിപ്പിച്ചത് എന്നും ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര് ശ്രീധര്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി



