
റാലി ഫോർമാറ്റ് ബോറടിപ്പിക്കുന്നു! ബാഡ്മിന്റൺ 15 പോയിന്റിലേക്ക് 'ചുരുങ്ങും'
മത്സരങ്ങളിൽ മാറ്റം കൊണ്ടുവരാൻ ലോക ബാഡ്മിന്റൺ ഫെഡറേഷൻ

ക്വലാലംപുർ: ബാഡ്മിന്റൺ മത്സരങ്ങൾ അടിമുടി മാറുന്നു. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളാണ് കളിക്കുന്നത്. ഇതു മാറ്റി 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായി ചുരുക്കാനാണ് ലോക ബാഡ്മിന്റൺ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പദ്ധതിയിടുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഫെഡറേഷൻ തുടങ്ങി. മാരത്തൺ റാലികൾ ആരാധകരെ ബോറടിപ്പിക്കുന്നവെന്ന വിലയിരുത്തലും മാറ്റത്തിനു പിന്നിലുണ്ട്.
ഈ വർഷം ഏപ്രിൽ മാസം മുതൽ തിരഞ്ഞെടുത്ത ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പുതിയ സ്കോറിങ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പ്രായോഗികമെങ്കിൽ അടുത്ത വർഷത്തെ ബിഡബ്ല്യുഎഫ് ജനറൽബോഡി യോഗം സ്കോറിങ് സിസ്റ്റത്തിനു അന്തിമ അനുമതി നൽകും.
നേരത്തെയും മത്സര പരിഷ്കാരത്തിനു ഫെഡറേഷൻ ശ്രമിച്ചിട്ടുണ്ട്. 11, 5, 7 പോയിന്റുകളുടെ ഗെയിമാണ് പരീക്ഷിച്ചത്. പിന്നീട് 2006 മുതലാണ് നിലവിൽ കാണുന്ന 21 പോയിന്റുകളുടെ മൂന്ന് ഗെയിം പോരാട്ടങ്ങൾ ആരംഭിച്ചത്. റാലി ഫോർമാറ്റിലാണ് മത്സരങ്ങൾ.
നിലവിലെ ഫോർമാറ്റിൽ മത്സരങ്ങൾ മത്സരങ്ങൾ പലപ്പോഴും ഒന്നര മണിക്കൂറിലേറെ നീളാറുണ്ട്. ഇത് ഗെയിമിന്റെ ആകർഷണം കുറയ്ക്കുന്നുവെന്നും കളിക്കാരെ തളർത്തുന്നുവെന്നും വിലയിരുത്തിയാണ് വീണ്ടുമൊരു പരിഷ്കാരത്തിലേക്ക് ഫെഡറേഷൻ നീങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



