
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 7 മുതല്‍ 16 വരെ; വനിതാ റാലി ഒക്ടോബര്‍ 15-ന്
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും റാലിയില്‍ പങ്കെടുക്കാം.

മലബാര്‍ മേഖലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരസേനാ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ ആണ് റാലി നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും റാലിയില്‍ പങ്കെടുക്കാം.
വനിതകള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 15-ന് നടക്കും. അഗ്നിവീർ വിഭാഗത്തിലേക്ക് ഈ വർഷം ജൂൺ 1 മുതൽ 12 വരെ നടന്ന കോമൺ എൻട്രൻസ് എക്സാം എഴുതിയവർക്ക് ആണ് അവസരം.
ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയാണ് നടക്കുന്നത്. പരീക്ഷ എഴുതിയവർക്ക് ആര്‍മി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം.
പരീക്ഷ പാസായവർ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാകണം. ഓട്ടം, പുൾ അപ്സ്, ഡിച്ച് ജംപ്, സിഗ്-സാഗ് ബാലൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടാകുക. തുടർന്ന് ഉയരം, നെഞ്ചളവ്, തൂക്കം എന്നിവ പരിശോധിക്കുന്ന ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് നടത്തും.
അതിനുശേഷം സൈനിക സേവനത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്ന അഡാപ്റ്റബിലിറ്റി ടെസ്റ്റും മെഡിക്കൽ പരിശോധനയും ഉണ്ടാകും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Army Recruitment Rally in Kozhikode from October 7 to 16 for CEE Qualified Candidates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






