
ലക്ഷ്യം കെസിഎൽ കിരീടം; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ പരിശീലന ക്യാംപിന് തുടക്കം
ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള തങ്ങളുടെ ആദ്യ പരിശീലന സെഷൻ തിരുവനന്തപുരം തുമ്പ കെസിഎ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ പൂർത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.
ഹെഡ് കോച്ച് ബിജുമോൻ എൻപിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സെഷനിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. കളിക്കാരെ കായികമായും മാനസികമായും മത്സരസജ്ജരാക്കുന്നതിനാണ് ആദ്യദിനം കോച്ചിങ് സ്റ്റാഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫിറ്റ്‌നസ് ട്രെയിനിങ്, ഫീൽഡിങ് ഡ്രില്ലുകൾ, പ്രത്യേക പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമെ കളിക്കാർക്കിടയിൽ സൗഹൃദവും ടീം ബോണ്ടിങ്ങും വളർത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാംപിന്റെ ഭാഗമായി നടന്നു.
ഓഗസ്റ്റ് 20 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പ് അരങ്ങേറുന്നത്.
ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയമുള്ള സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെ ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കുകയാണ് പരിശീലകർ ലക്ഷ്യമിടുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങൾ, പ്ലെയർ കോമ്പിനേഷനുകൾ, സാങ്കേതിക മികവ്, ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയിലാകും വരും സെഷനുകളിൽ കോച്ചിങ് സ്റ്റാഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
WHAT TO READ NEXT

ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; സന്നാഹത്തില്‍ ഇന്ത്യ പൊരുതുന്നു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kerala Cricket League, Calicut Globstars training camp begins
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



