
അര്‍ജന്റീന-സ്‌പെയിന്‍ പൊരിഞ്ഞ പോരാട്ടം, 'ഗോള്‍ എന്ന് ഉറപ്പിച്ച നിമിഷം'; ക്യാമറമാന്‍ പാറ്റയുടെ പിന്നാലെ- വീഡിയോ
ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
ടോക്യോ: ഒളിംപിക്‌സ് മത്സരങ്ങള്‍ക്കിടെ, ചിരി പടര്‍ത്തുന്നതും കൗതുകം ഉണര്‍ത്തുന്നതുമായ നിരവധി വൈറല്‍ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള വനിതാ ഹോക്കി മത്സരത്തിനിടെ, അര്‍ജന്റീനിയന്‍ ടിവി ചാനല്‍ ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ചിരി പടര്‍ത്തിയത്. മത്സരം മുറുകുന്നതിനിടെ, കളിക്കളത്തില്‍ ഇഴഞ്ഞുനീങ്ങിയ പാറ്റയുടെ നേര്‍ക്ക് ക്യാമറ ചലിപ്പിച്ചു. ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സെക്കന്‍ഡുകളോളം ക്യാമറ ചലിപ്പിച്ച് പാറ്റയുടെ നീക്കം സസൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് വീഡിയോ കണ്ടാല്‍ തോന്നുക. പിന്നീട് പാറ്റയുടെ സ്വകാര്യത തടസ്സപ്പെടുത്തരുത് എന്ന് കരുതി ക്യാമറ പിന്നീട് കളിക്കളത്തിലേക്ക് തന്നെ തിരിക്കുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.
â man (@s6ntispam) July 26, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
