
സെഞ്ചൂറിയന്‍ ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ, ടീം കോമ്പിനേഷന്‍ ഇങ്ങനെ
ആദ്യദിനം തന്നെ കൂടുതല്‍ റണ്‍സ് കണ്ടെത്തുക ലക്ഷ്യമിട്ടാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത് എന്ന് ബാറ്റിങ് തെരഞ്ഞെടുത്ത ശേഷം കോഹ്‌ലി പറഞ്ഞു
സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
ആദ്യദിനം തന്നെ കൂടുതല്‍ റണ്‍സ് കണ്ടെത്തുക ലക്ഷ്യമിട്ടാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത് എന്ന് ബാറ്റിങ് തെരഞ്ഞെടുത്ത ശേഷം കോഹ്‌ലി പറഞ്ഞു. മൂന്ന് സീമര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കുന്നത്.
Captain @imVkohli wins the toss and #TeamIndia will bat first.
â BCCI (@BCCI) December 26, 2021
A look at our Playing XI for the 1st Test.#SAvIND pic.twitter.com/DDACnaXiK8
മുഹമ്മദ് സിറാജ്, ബൂമ്ര, ഷമി എന്നിവരാണ് ഫാസ്റ്റ് ബൗളിങ് നിരയില്‍ സെഞ്ചൂറിയനില്‍ കളിക്കുന്നത്. ഓള്‍റൗണ്ടറായി ശര്‍ദുല്‍ താക്കൂര്‍ ടീമിലേക്ക് എത്തി. അശ്വിനാണ് സ്പിന്നര്‍. മധ്യനിരയില്‍ രഹാനെയെ തന്നെയാണ് ഇന്ത്യ തെരഞ്ഞെടുത്തത്.
ന്യൂസിലാന്‍ഡിന് എതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികവ് കാണിച്ച ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ രഹാനെയുടെ പരിചയസമ്പത്തിനൊപ്പം നില്‍ക്കാന്‍ തന്നെ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



