രാജസ്ഥാന് വേണ്ടി 'സെഞ്ചുറി'; മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍ സഞ്ജു സാംസണ്‍ 

ഇവിടെ ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതിനൊപ്പം മറ്റൊരു വ്യക്തിഗത നേട്ടം സഞ്ജു സാംസണിന്റെ മുന്‍പില്‍ നില്‍ക്കുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

മുംബൈ: ഐപിഎല്‍ സീസണിലെ തങ്ങളുടെ അഞ്ചാമത്തെ ജയം തേടിയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. ഇവിടെ ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതിനൊപ്പം മറ്റൊരു വ്യക്തിഗത നേട്ടം സഞ്ജു സാംസണിന്റെ മുന്‍പില്‍ നില്‍ക്കുന്നു. 

ഡല്‍ഹിക്കെതിരെ ഇറങ്ങുമ്പോള്‍ ഇത് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുള്ള 100ാമത്തെ മത്സരമാവും. 8 സീസണുകളിലായാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. 

99 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2500 റണ്‍സ്

രാജസ്ഥാന് വേണ്ടിയുള്ള 99 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2500 റണ്‍സ് ആണ് സഞ്ജു സ്‌കോര്‍ ചെയ്തത്. ഐപിഎല്ലില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്നില്ല എന്ന വിമര്‍ശനമാണ് സഞ്ജുവിന് നേര്‍ക്ക് പ്രധാനമായും എത്തുന്നത്. ഈ സീസണില്‍ അതിന് മറുപടി നല്‍കാന്‍ സഞ്ജുവിന് കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സീസണില്‍ 6 മത്സരം കഴിഞ്ഞപ്പോള്‍ നാല് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ഡല്‍ഹിക്കെതിരെ ജയം നേടിയാല്‍ രാജസ്ഥാന് 10 പോയിന്റാവും. നെറ്റ്‌റണ്‍റേറ്റില്‍ മുന്‍പിലായതിനാല്‍ ബാംഗ്ലൂരിനെ മറികടന്ന് രണ്ടാം സ്ഥാനം പിടിക്കാനും രാജസ്ഥാന് കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now