നെഞ്ചുവേദന, സൗരവ് ഗാംഗുലി ആശുപത്രിയില്‍

ശനിയാഴ്ച രാവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:38 am IST
Edited by :migrator

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശനിയാഴ്ച രാവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വസതിയിലെ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ശനിയാഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ പറഞ്ഞു. വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ മൂന്ന് അംഗ ഡോക്ടര്‍മാരുടെ സംഘത്തിന് കീഴിലാണ് ഗാംഗുലിക്ക് ചികിത്സ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now