രണ്ടാം ടെസ്റ്റില്‍ ഡിസംബര്‍ 6 മുതല്‍ അഡ്‌ലെയ്ഡില്‍

Coach Gautam Gambhir to return
ഗംഭീര്‍ Source by : Zkdm
Last Updated :26 November 2024, 2:49 pm IST

News Now

സിഡ്‌നി: ഒന്നാം ടെസ്റ്റിലെ ജയത്തിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടിലേക്ക് മടങ്ങി. കുടുംബപരമായ ആവശ്യത്തെ തുടര്‍ന്നാണ് ഗംഭീറിന്റെ മടക്കം.

രണ്ടാം ടെസ്റ്റിനു മുന്‍പ് ഗംഭീര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ 5 മത്സരങ്ങളടങ്ങിയ പരമ്പരയാണ്. ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം നേടി ഇന്ത്യ പരമ്പരയില്‍ 1-0ത്തിനു മുന്നില്‍.

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉജ്ജ്വലം വിജയം നേടിയത് ഒരര്‍ഥത്തില്‍ ഗംഭീറിനും ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് കളികളും തുടരെ തോറ്റ് ഗംഭീറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഓസീസ് മണ്ണില്‍ ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates