
News Now
കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും; ആശങ്ക വേണ്ട

കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; പിന്നാലെ കൊപ്പത്ത് പരിശോധന, 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

ബംഗളൂരു: രാഹുല്‍ ദ്രാവിഡ് കളിക്കുന്ന കാലത്ത് ഇന്ത്യയുടെ വന്‍ മതിലായിരുന്നു. വിരമിച്ച ശേഷം പുതിയ താരങ്ങളെ കണ്ടെത്തി അവരെ വളര്ത്തിയെടുക്കുന്നതിലടക്കം നിര്‍ണായക റോളിലാണ് അദ്ദേഹം. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്മാന് കൂടിയായ ദ്രാവിഡ് പരിശീലകനെന്ന നിലയിലും ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പരിമിത ഓവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
ഇപ്പോഴിതാ ദ്രാവിഡിന്റെ ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണറായ അലക്സ് എല്ലിസിനെ കന്നഡ ഭാഷ പഠിപ്പിക്കുന്ന ദ്രാവിഡാണ് വീഡിയോയില്‍.
ദ്രാവിഡുമൊത്തുള്ള നിമിഷങ്ങളെ രസകരമായ കുറിപ്പോടെ അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. 'ഇന്ത്യന്‍ ഭാഷകളിലെ ക്രിക്കറ്റ് പദപ്രയോഗങ്ങള്‍ ഭാഗം 2. ഇന്ന്, ഞങ്ങള്‍ ബംഗളൂരുവിലാണ്. കോച്ച് ദ്രാവിഡിനേക്കാള്‍ മികച്ച ഏത് അധ്യാപകനാണ് എന്നെ കന്നഡ പഠിപ്പിക്കുക'- എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.
Cricket expressions in Indian languages part 2.
â Alex Ellis (@AlexWEllis) August 7, 2021
Today, weâre down south in Bengaluru.
What better teacher than âThe Coachâ #RahulDravid, who taught taught me this in #Kannada à²à²¨à³à²¨à²¡ pic.twitter.com/tDCtHOcIwa
'ഇംഗ്ലണ്ടും ഇന്ത്യയും ഇപ്പോള്‍ പരസ്പരം കളിക്കുകയാണല്ലോ. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ആവിഷ്കാരങ്ങള്‍ അന്വേഷിച്ച് ഇറങ്ങിയതാണ്. അതിന്റെ ഭാഗമായി ഞാന്‍ ബംഗളൂരുവില്‍ എത്തി. ഇവിടെ ഏറ്റവും മികച്ച കളിക്കാരിലൊരാളുടെ അടുത്തേയ്ക്കാണ് വന്നത്. അദ്ദേഹം എന്നെ കന്നഡ ഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാന്‍ പോകുന്നു'.
പിന്നാലെ ദ്രാവിഡ് കന്നഡ ഭാഷയില്‍ ഒരു റണ്‍ എന്ന് അദ്ദേഹത്തെ പഠിപ്പിക്കുന്നു. 'ബെഗ ഒഡി' (വണ്‍ റണ്‍) എന്നാണ് ഒരു റണ്‍ എന്നതിന് കന്നഡയില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; പിന്നാലെ കൊപ്പത്ത് പരിശോധന, 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result
