
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

റോം: പ്രസ് കോൺഫറൻസിൽ തന്റെ മുൻപിലിരുന്ന കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റി ഇറ്റലി താരം ലോക്കാട്ടെല്ലിയും. സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളോടെ മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലോക്കാട്ടെല്ലിയും പിന്തുടർന്നത്.
വെള്ളക്കുപ്പി തന്റെ മുൻപിലേക്ക് വെക്കുകയും കൊക്ക കോള കുപ്പികൾ തന്റെ അടുത്ത് നിന്ന് മാറ്റി വെക്കുകയുമാണ് ലോക്കട്ടെല്ലി ചെയ്തത്. ഹംഗറിക്കെതിരായ മത്സരത്തിന് മുൻപ് പ്രസ് കോൺഫറൻസിൽ എത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോ കൊക്കോ കോള കുപ്പികൾ മാറ്റി വെച്ചത്. പകരം വെള്ളക്കുപ്പി പോർച്ചുഗൽ ക്യാപ്റ്റൻ ഉയർത്തി കാണിക്കുകയും ചെയ്തു.
Manuel locatelli HATES Coca-Cola pic.twitter.com/7ZuUoxk3x5
â Nikita Khrouchtchev (@NikitaKhroucht2) June 16, 2021
ക്രിസ്റ്റ്യാനോയുടെ പ്രവർത്തിയിലൂടെ കൊക്കോ കോളയ്ക്ക് 400 കോടി രൂപയോളം നഷ്ടം ഓഹരി വിപണിയിൽ നേരിട്ടതായാണ് റിപ്പോർട്ട്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സമാനമായ പ്രവർത്തിയുമായി ഫ്രാൻസ് മധ്യനിര താരം പോഗ്ബയും എത്തി. തന്റെ മുൻപിലിരുന്ന ഹെനികിന്റെ ബിയർ കുപ്പിയാണ് പോഗ്ബ എടുത്ത് മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


