
'തിരികെ വരൂ സ്റ്റോക്ക്സ്, ഇതാ ജന്മദിന സമ്മാനം'; നോബോളില്‍ തിരികെ കിട്ടിയ ജീവന്‍
ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്‌റ്റോക്ക്‌സിനെ തിരികെ വിളിക്കുകയായിരുന്നു
ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ 31ാം ജന്മദിനമായിരുന്നു ജൂണ്‍ നാലിന്. ജന്മദിനത്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാരുടെ ആക്രമണത്തെ നേരിട്ട് ക്രീസിലായിരുന്നു സ്റ്റോക്ക്‌സ്. എന്നാല്‍ കിവീസ് പേസര്‍മാരില്‍ നിന്ന് സ്റ്റോക്ക്‌സിന് ജന്മദിന സമ്മാനവും ലഭിച്ചു....
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്‍ഡ്‌ഹോമിന്റെ ഡെലിവറിയില്‍ സ്‌റ്റോക്ക്‌സ് പുറത്തായെങ്കിലും ഇത് നോബോള്‍ ആണെന്ന് വ്യക്തമായതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന് ജീവന്‍ തിരികെ കിട്ടി. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്‌റ്റോക്ക്‌സിനെ തിരികെ വിളിക്കുകയായിരുന്നു. തിരികെ വരൂ സ്റ്റോക്ക്സ്, ഇതാ നിങ്ങളുടെ ജന്മദിന സമ്മാനം എന്നാണ് സംഭവത്തെ ട്രോളി ആരാധകര്‍ പറയുന്നത്.
A huge reprieve. Yet more drama in this Test match...
â England Cricket (@englandcricket) June 4, 2022
Scorecard/Clips: https://t.co/w7vTpJwrLP
#ENGvNZ pic.twitter.com/3lIZFxF3aa
ഒരു റണ്‍സ് മാത്രം എടുത്ത് സ്റ്റോക്ക്‌സ് നില്‍ക്കുമ്പോഴാണ് ഗ്രാന്‍ഡ്‌ഹോമിന്റെ പന്തില്‍ എഡ്ജ് ചെയ്ത് സ്‌റ്റോക്ക്‌സിന്റെ വിക്കറ്റ് വീഴുന്നത്. നോബോളിലൂടെ ജീവന്‍ തിരികെ കിട്ടിയ സ്‌റ്റോക്ക്‌സ് 110 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്താണ് മടങ്ങിയത്. റൂട്ടിനൊപ്പം നിന്ന് സ്റ്റോക്ക്‌സ് കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് വിജയ പ്രതീക്ഷയിലേക്ക് ഇംഗ്ലണ്ട് മടങ്ങി എത്തിയത്.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 61 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാനായി വേണ്ടത്. 77 റണ്‍സോടെ റൂട്ടും റൂട്ടിന് മികച്ച പിന്തുണ നല്‍കി ഫോക്‌സുമാണ് ക്രീസില്‍.
Come back Stokes, it's your birthday gift from Colin de Grandhomme #ENGvNZ pic.twitter.com/pXPAkgAnTe
â (@MSDianMrigu) June 4, 2022
Thatâs a nice birthday present from de Grandhomme to Stokesy, cheeky no ball #ENGvsNZ
â Ben Stokesâs Barmy Army (@TheBarmyArmy) June 4, 2022
A birthday gift for Ben Stokes by Collin De Grandhomme. pic.twitter.com/kfv80piznq
â Johns. (@CricCrazyJohns) June 4, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍

ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'


