കമന്റേറ്റര്‍മാര്‍ കോഹ്‌ലിയെ കുറിച്ച് നോണ്‍ സ്‌റ്റോപ്പായി സംസാരിക്കുകയാണ്, ഞങ്ങള്‍ കോഹ്‌ലിയെ നിശബ്ദനാക്കാം: പാറ്റ് കമിന്‍സ് 

'എല്ലാ ടീമിലും ഇതുപോലെ ഒന്ന് രണ്ട് ബിഗ് വിക്കറ്റുകള്‍ ഉണ്ടാവും. ഭൂരിഭാഗം ടീമുകള്‍ക്കും അത് അവരുടെ ക്യാപ്റ്റന്മാരാണ്'

Last Updated :20 January 2024, 8:33 am IST

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ താന്‍ ലക്ഷ്യം വെക്കുന്ന വമ്പന്‍ വിരാട് കോഹ്‌ലി എന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമിന്‍സ്. കോഹ് ലിയെ കുറിച്ച് നിങ്ങള്‍ കമന്റേറ്റര്‍മാര്‍ നോണ്‍ സ്‌റ്റോപ്പായി സംസാരിക്കുകയാണ്. അവിടെ ഞങ്ങള്‍ക്ക് കോഹ് ലിയെ നിശബ്ദനാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമിന്‍സ് പറഞ്ഞു. 

എല്ലാ ടീമിലും ഇതുപോലെ ഒന്ന് രണ്ട് ബിഗ് വിക്കറ്റുകള്‍ ഉണ്ടാവും. ഭൂരിഭാഗം ടീമുകള്‍ക്കും അത് അവരുടെ ക്യാപ്റ്റന്മാരാണ്, ഇംഗ്ലണ്ടിന് ജോ റൂട്ട്, ന്യൂസിലാന്‍ഡിന് വില്യംസണ്‍. അവരുടെ വിക്കറ്റ് ലഭിച്ചാല്‍ വിജയത്തോട് വളരെ അടുത്ത് എന്ന തോന്നല്‍ നമുക്കുണ്ടാവും, കമിന്‍ പറയുന്നു. 

കോഹ്‌ലി നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഏഴ് കളികളിലാണ് കമിന്‍സിന് ഇന്ത്യന്‍ നായകനെ മുന്‍പില്‍ കിട്ടുക. ലോക്ക്ഡൗണ്‍ ഇടവേള വന്നതിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പര ഓസ്‌ട്രേലിയ കളിച്ചിരുന്നു. ബയോ ബബിളിന് ഉള്ളിലാണെങ്കിലും തങ്ങളുടെ ഒരുക്കങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും കമിന്‍സ് പറഞ്ഞു. 

യുകെയില്‍ ഞങ്ങള്‍ക്ക് മികവ് കാണിക്കാനായി. 14 ടി20 മത്സരങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചക്കുള്ളില്‍ കളിച്ചാണ് ഭൂരിഭാഗം കളിക്കാരും ഇവിടെ എത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം വേണ്ട മത്സര പരിചയം ലഭിച്ചു കഴിഞ്ഞതായും കമിന്‍സ് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now