തകര്‍ത്തടിക്കുന്നതിനിടെ ബാറ്റില്‍ വിള്ളല്‍; സ്റ്റംപ് മൈക്കില്‍ പതിഞ്ഞ് രാഹുലിന്റെ കലിപ്പ്(വീഡിയോ)

ഈ സമയം ബാറ്റ് നോക്കി രാഹുലില്‍ നിന്ന് വന്ന മോശം വാക്ക് സ്റ്റംപ് മൈക്കിലും പതിഞ്ഞു

കെ എല്‍ രാഹുല്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Last Updated :20 January 2024, 9:07 am IST
Edited by :migrator

ഗബ്ബ: സ്‌ട്രൈക്ക് റേറ്റിനെ ചൂണ്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കിയാണ് ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുല്‍ ബാറ്റ് വീശിയത്. പവര്‍പ്ലേ ഇന്ത്യക്ക് അനുകൂലമാക്കി കെ എല്‍ രാഹുല്‍ 33 പന്തില്‍ നിന്ന് 57 റണ്‍സ് അടിച്ചെടുത്തു. ബൗണ്ടറികള്‍ കണ്ടെത്തി ഇവിടെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടുന്ന സമയം ബാറ്റില്‍ വിള്ളലുണ്ടായത് ഇന്ത്യന്‍ ഓപ്പണറെ പ്രകോപിപ്പിച്ചു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് സംഭവം. ഡബിള്‍ ഓടിയെടുത്തതിന് പിന്നാലെ പുതിയ ബാറ്റിനായി ഡ്രസ്സിങ് റൂമിലേക്ക് ബാറ്റ് ഉയര്‍ത്തി രാഹുല്‍ ആവശ്യപ്പെടുന്നു. ഈ സമയം ബാറ്റ് നോക്കി രാഹുലില്‍ നിന്ന് വന്ന മോശം വാക്ക് സ്റ്റംപ് മൈക്കിലും പതിഞ്ഞു. 

വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് എതിരായ പരിശീലന മത്സത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീം തോല്‍വിയിലേക്ക് വീണു. ഇതോടെ രാഹുലിന് നേര്‍ക്ക് വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തിലെ ഓസ്‌ട്രേലിയക്ക് എതിരായ ഇന്നിങ്‌സിലൂടെ ഈ വിമര്‍ശനങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് കഴിയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now