
20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു
ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോര്‍സെസ്റ്റര്‍ഷയറിന്റെ താരം അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോര്‍സെസ്റ്റര്‍ഷയറിന്റെ താരം അന്തരിച്ചു. 20 വയസ് മാത്രം പ്രായമുള്ള സ്പിന്‍ ബൗളര്‍ ജോഷ് ബേക്കറാണ് മരിച്ചത്. വോര്‍സെസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് ക്ലബ് ആണ് വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍ മരണകാരണം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.
ഇടംകൈയ്യന്‍ സ്പിന്നറായ ബേക്കര്‍ 2021ലാണ് ക്ലബ്ബിനായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. ഈ സീസണില്‍ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ ഇടംനേടി. ഏപ്രിലില്‍ കിഡര്‍മിന്‍സ്റ്ററില്‍ ഡര്‍ഹാമിനെതിരെയാണ് അവസാനമായി കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി 47 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 70 വിക്കറ്റുകളും നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Worcestershire County Cricket Club is heartbroken to announce the untimely passing of Josh Baker, who was aged only 20 years old.
— Worcestershire CCC (@WorcsCCC) May 2, 2024
The love and prayers of everyone at the Club go out to Joshâs family and friends at this time.
â¡ï¸ https://t.co/p5C9G0apV0 pic.twitter.com/DNNOnG4Gy7
ജോഷിന്റെ വിയോഗവാര്‍ത്തയില്‍ വോര്‍സെസ്റ്റര്‍ഷെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആഷ്‌ലി ജൈല്‍സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ജോഷിന്റെ വിയോഗവാര്‍ത്ത ഞങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. ജോഷ് ഒരു സഹതാരം എന്നതിലുപരിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ ക്രിക്കറ്റ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.ഞങ്ങള്‍ എല്ലാവരും അവനെ ഭയങ്കരമായി മിസ്സ് ചെയ്യും. ഞങ്ങളുടെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും ജോഷിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പോകുന്നു.'- ജൈല്‍സിന്റെ വാക്കുകള്‍.
2023ല്‍ വോര്‍സെസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് ക്ലബ്ബുമായി ബേക്കര്‍ മൂന്ന് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടത്. ആ സീസണില്‍, അദ്ദേഹം അഞ്ച് ചാമ്പ്യന്‍ഷിപ്പ് ഗെയിമുകളില്‍ കളിച്ചു. ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടില്‍ നിന്ന് വോര്‍സെസ്റ്റര്‍ഷയറിന്റെ പ്രമോഷനില്‍ കാര്യമായ സംഭാവന നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്




