
ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോഗ്ബയും; ബിയർ കുപ്പി എടുത്തു മാറ്റി
വാർത്താ സമ്മേളനത്തിൽ തനിക്ക് മുൻപിലിരുന്ന കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയത് ചർച്ചയായിരുന്നു

മ്യൂണിക്ക്: ക്രിസ്റ്റ്യാനോയുടെ മാതൃക പിന്തുടർന്ന് ഫ്രാൻസ് മധ്യനിര താരം പോൾ പോഗ്ബയും. പ്രസ് കോൺഫറൻസിൽ തനിക്ക് മുൻപിലിരുന്ന ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി പോഗ്ബ എടുത്തു മാറ്റി. നേരത്തെ ഹംഗറിക്കെതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്ക് മുൻപിലിരുന്ന കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയത് ചർച്ചയായിരുന്നു.
ഇസ്ലാം മത വിശ്വാസിയാണ് പോഗ്ബ. മദ്യകമ്പനികളുടെ പരസ്യങ്ങളിൽ നിന്ന് പോഗ്ബ വിട്ടുനിൽക്കാറുണ്ട്. ജർമനിക്കെതിരായ കളിയിൽ മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിലെത്തിയപ്പോഴാണ് ബിയർ കുപ്പികൾ പോഗ്ബ എടുത്ത് മാറ്റിയത്.
Pogba : Stay Halal Brothers
â Shakeel (@_alltimehigh2) June 16, 2021
Ronaldo : Stay Healthy Brothers pic.twitter.com/t2xebMHjvp
യൂറോയിലെ ഒഫീഷ്യൽ പങ്കാളിയായ കൊക്കോ കോളയുടെ കുപ്പികൾ എടുത്ത് മാറ്റിയതിന് പിന്നാലെ കമ്പനിക്ക് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ വന്നത്. കഴിഞ്ഞ ദിവസം 400 കോടി രൂപയോളം നഷ്ടം കമ്പനിക്ക് നേരിട്ടതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്



