'ഈ അധ്യായം തീർന്നു, കഥ തുടരും'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു?

വീണ്ടും പ്രീമിയര്‍ ലീഗിലേക്കെന്ന അഭ്യൂഹങ്ങളും

Cristiano Ronaldo Confirms Al-Nassr Chapter Over
Cristiano Ronaldo
Last Updated :27 May 2025, 10:58 am IST
Edited by :renjith.k

റിയാദ്: പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) അല്‍ നസര്‍ ടീമിന്റെ പടിയിറങ്ങുന്നു. താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട കുറിപ്പാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. പ്രീമിയര്‍ ലീഗിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിയെത്തുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇത്തവണ അല്‍ നസര്‍ ടീം സൗദി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ എലീറ്റ് ഗ്രൂപ്പിലേക്കെത്താനും അവര്‍ക്കു സാധിച്ചിരുന്നില്ല. അവസാന പോരാട്ടത്തില്‍ അല്‍ നസര്‍ തോല്‍വിയും വഴങ്ങിയിരുന്നു. പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഈ അധ്യായം കഴിഞ്ഞു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, എല്ലാവര്‍ക്കും നന്ദി- ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്. അല്‍ നസര്‍ ജേഴ്‌സിയിലുള്ള ഫോട്ടോ പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.

അല്‍ നസറിന്റെ സീസണിലെ അവസാന ലീഗ് പോരിലും ടീമിന്റെ ആദ്യ ഗോള്‍ ക്രിസ്റ്റിയാനോ വകയായിരുന്നു. സീസണില്‍ ടീമിനായി 24 ഗോളുകളാണ് താരം അടിച്ചത്. ലീഗിലെ ടോപ് സ്‌കോററും ക്രിസ്റ്റിയാനോ തന്നെയാണ്.

അല്‍ നസര്‍ ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ താരം ലോകകപ്പിനുണ്ടാകില്ല എന്നാണ് വിവരം.

2022ലെ ലോകകപ്പിനു പിന്നാലെയാണ് താരം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് സൗദി പ്രൊ ലീഗ് ക്ലബ് അല്‍ നസറിലേക്ക് ചേക്കേറിയത്. അതോടെ സൗദി ലീഗിലേക്ക് യൂറോപ്പില്‍ നിന്നു താരങ്ങളുടെ കുത്തൊഴുക്കു തന്നെയുണ്ടായി. ലീഗ് കൂടുതല്‍ ജനപ്രിയമാകുകയും ചെയ്തിരുന്നു.

News Now