
ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്ക്?; എഫ്സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയില്‍ ആരാധകര്‍
എഎഫ്സി ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക.

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കും. എഎഫ്സി ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരില്‍ എഎഫ്സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്സി ഗോവയ്ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ചാംപ്യന്‍സ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസര്‍ പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ അല്‍ നസറും എഫ്സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുകയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cristiano Ronaldo's Al Nassr have been drawn with FC Goa in Group D as the draw for the AFC Champions League Two 2025-26 took place in Kuala Lumpur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




