'കൂടെയുണ്ട്, ബുദ്ധിമുട്ടേറിയ സമയം മറികടക്കാനാകട്ടെ'; മെസിക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പിതാവിന്റെ മരണശേഷം പങ്കുവെച്ച സമൂഹമാധ്യമക്കുറിപ്പിലാണ് മെസി വിരമിക്കല്‍ സൂചന നല്‍കിയത്

Cristiano Ronaldo, Lionel Messi
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഫയൽ
Edited by :Jayakumar
Last Updated :12 ഓഗസ്റ്റ് 2026, 8:41 pm IST

ലിസ്ബണ്‍: വിരമിക്കല്‍ സൂചന നല്‍കിയ അര്‍ജന്റീനന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒപ്പമുണ്ടാകുമെന്ന് റൊണാള്‍ഡോ കുറിച്ചു. ബുദ്ധിമുട്ടേറിയ സമയം മറികടക്കാനാകട്ടെയെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസിയുടെ കുറിപ്പിനുള്ള കമന്റില്‍ വ്യക്തമാക്കി.

'ഈ പ്രയാസകരമായ സമയത്ത് നിനക്ക് എന്റെ വലിയൊരു ആലിംഗനം, ലിയോ. നിനക്ക് ഏറെ ശക്തി ലഭിക്കട്ടെ.' ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറിച്ചു.

പിതാവ് ഹോർഹെ മെസി (ഹോർഹെ ഹൊറാഷിയോ മെസി)യുടെ മരണത്തിന് ശേഷം സമൂഹമാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിലാണ് മെസി കളി തുടരാനില്ല എന്ന സൂചനകൾ നൽകിയത്. അച്ഛന്റെ വിയോഗം തന്നെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇല്ലാതെ ഫുട്ബോളിൽ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ലെന്നും മെസി കുറിപ്പിൽ പറയുന്നു.

“അച്ഛാ, എന്നോടൊപ്പം താങ്കൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി അച്ഛനെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. താങ്കൾ ഏറെ വേദന അനുഭവിച്ചിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല” മെസി കുറിച്ചു.

കഴിഞ്ഞ ലോകകപ്പിൽ കളിക്കണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് അച്ഛനായിരുന്നുവെന്നും മെസി വെളിപ്പെടുത്തി. ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജോർജിന്റെ ആരോഗ്യനില മോശമായിരുന്നു. അതിനാൽ തന്നെ ആദ്യമായാണ് ഒരു ടൂർണമെന്റിൽ അച്ഛന്റെ സാന്നിധ്യമില്ലാതെ കളിക്കേണ്ടി വന്നതെന്നും മെസി പറഞ്ഞു.

News Now

Summary

Cristiano Ronaldo extends support to Messi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates